തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ ആദിവാസി വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ കാര്യമായ ടോയ്ലെറ്റ് സൗകര്യം പോലുമില്ലാതെ ക്ലാസ് മുറികളില്‍ പാര്‍പ്പിച്ചത് വലിയ കുറ്റകൃത്യം. ഇത് പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ മേഖലയിലെ ദുരന്തത്തിന്റെ ഒരു ചെറിയ മുഖം മാത്രം. തിരുനെല്ലിയില്‍ ഉണ്ടായിരിക്കുന്ന ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. എം.ഗീതാനന്ദൻ സംസാരിക്കുന്നു.
തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ ആദിവാസി വിഭാഗത്തിലുള്ള 129 പെണ്‍കുട്ടികളെ ഒരു ടോയ്‌ലെറ്റ് മാത്രമുള്ള ക്ലാസ് മുറികളില്‍ പാര്‍പ്പിച്ചത് വലിയ കുറ്റകൃത്യമെന്ന് എം.ഗീതാനന്ദന്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ഹോസ്റ്റല്‍ കെട്ടിടം ജീര്‍ണ്ണാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് കുട്ടികളെ മൂന്ന് ക്ലാസ് മുറികളിലായി നാല് മാസത്തോളം പാര്‍പ്പിച്ചത്. ഇത് പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ മേഖലയിലെ ദുരന്തത്തിന്റെ ഒരു ചെറിയ മുഖം മാത്രമാണെന്ന് ഗീതാനന്ദന്‍ ദ ക്യുവിനോട് പറഞ്ഞു. ഹോസ്റ്റലിന്റെ ദുഃസ്ഥിതി പറയുമ്പോള്‍ വിപുലമായ ക്യാന്‍വാസില്‍ കൂടി അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്ക് പൊളിഞ്ഞു വീഴാറായ കെട്ടിടം, കിടക്കാനായി ക്ലാസ് മുറി എന്നൊക്കെ പറയുന്നത് വലിയ കുറ്റകൃത്യമാണ്. ഇതുപോലൊരു കുറ്റകൃത്യം പൊതുസമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് എതിരെയായിരുന്നെങ്കില്‍ വലിയ വിപ്ലവവും കലാപവും ഇവിടെ നടന്നേനെ. ഇതൊരു സാധാരണ സംഭവം പോലെയാണ് ഇവിടെ നടന്നിരിക്കുന്നത്. കേരളത്തിലെ സര്‍ക്കാരുകള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അനാസ്ഥ കാണിക്കുകയാണ്. കാലങ്ങളായി ഹോസ്റ്റലുകളുടെ നവീകരണത്തിനടക്കം കാര്യമായ ഫണ്ട് വകയിരുത്താറില്ല. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 2024-25 വര്‍ഷത്തില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് കുടിശിക നല്‍കാനുണ്ട്. അതായത് തിരുനെല്ലിയില്‍ ഉണ്ടായിരിക്കുന്ന ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല, അതിവിപുലമായ ഒരു വിഷയമാണ് അതെന്നും ഗീതാനന്ദന്‍ പറഞ്ഞു.
തിരുനെല്ലിയില്‍ നൂറിലേറെ ആദിവാസി പെണ്‍കുട്ടികളെ മൂന്ന് സ്‌കൂള്‍ മുറികളിലായി നാല് മാസത്തോളം പാര്‍പ്പിച്ച സംഭവം പുറത്തു വന്നിരുന്നല്ലോ? മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടം തകരാറിലായതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
മൊത്തത്തില്‍ കേരളത്തിലെ ഗവണ്‍മെന്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കാണിക്കുന്ന ഒരു അനാസ്ഥയുണ്ട്. ഹോസ്റ്റലുകള്‍ പോലെയുള്ള പ്രധാനമായും കേരളത്തില്‍ ഡെവലപ്പ് ചെയ്തതാണെങ്കിലും 1995-2000 മുതല്‍ ഇങ്ങോട്ട് എടുക്കുകയാണെങ്കില്‍ ഒരു തരത്തിലുള്ള നവീകരണത്തിനായും മറ്റും കാര്യമായ ഫണ്ടുകള്‍ അവര്‍ വകയിരുത്താറില്ല. ഉന്നത പഠനത്തിനായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലാണെങ്കില്‍ തന്നെ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് തൊണ്ണൂറുകള്‍ക്ക് ശേഷം നിര്‍മിക്കുകയും കുട്ടികള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയും ചെയ്തിട്ടുള്ളത്. ഒന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലാണ് മറ്റൊന്ന് കേരള യൂണിവേഴ്‌സിറ്റിയിലുമുണ്ട്. കൊച്ചിയില്‍ ഒന്നുരണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുണ്ടാക്കിയത് തുറന്നു കൊടുത്തിട്ടില്ല. അത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. പ്രീപ്രൈമറി മുതല്‍ സെക്കന്‍ഡറി വരെയുള്ളതാണെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കാലാനുസൃതമായ ഒരു പിന്തുണയും അവര്‍ കൊടുക്കുന്നില്ല. ഇവര്‍ ആകെ എടുത്ത് കാണിക്കുന്നത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെയാണ് (എംആര്‍എസുകള്‍).
എംആര്‍എസുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയാണ്. അതിന്റെ കെട്ടിട നിര്‍മാണവും അടിസ്ഥാന വികസനവുമെല്ലാം തന്നെ കേന്ദ്രം വഹിക്കുന്നത് കൊണ്ട് മാത്രമാണ് ഇവര്‍ ഇത് ഏറ്റെടുക്കുന്നത്. അവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്താറുണ്ട്. അതിന്റെ അക്കാഡമിക് നിയന്ത്രണം വിദ്യാഭ്യാസ വകുപ്പിനാണ്. ഭരണപരമായ ചുമതല പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിനാണ്. അതിന്റെ ആഭ്യന്തര പ്രശ്‌നങ്ങളും നിരവധിയാണ്. അതായത് കേന്ദ്രത്തിന്റേതായ ഒരു സാധ്യത വന്നതുകൊണ്ടല്ലാതെ നമ്മുടെ സര്‍ക്കാരുകളുടേതായ ഇനിഷ്യേറ്റീവില്‍ പ്രൈമറി മുതല്‍ സെക്കന്‍ഡറി വരെയുള്ളതാകട്ടെ, ഹയര്‍ എജ്യുക്കേഷന്‍ രംഗത്തേക്ക് വേണ്ടിയുള്ള ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ വികസിപ്പിക്കാറില്ല.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കേരളത്തില്‍ ആകെയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തിരുവനന്തപുരത്തെ ഞാറനീലിയിലാണ്. അത് സിബിഎസ്ഇ സ്‌കീമാണ്. സിബിഎസ്ഇയിലേക്ക് പോകണമെങ്കില്‍ പ്രീപ്രൈമറി മുതല്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സംവിധാനമുണ്ടാകണം. ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന നഴ്‌സറികള്‍ വളരെ കുറച്ച് മാത്രമേയുളളു എന്നുളളതാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് കുട്ടികള്‍ വന്‍തോതില്‍ കൊഴിഞ്ഞു പോകുന്നത്. ഒന്നാം ക്ലാസില്‍ ചേരുന്ന ഒരു കുട്ടി, പ്രത്യേകിച്ച് ഷെഡ്യൂള്‍ഡ് ട്രൈബില്‍ പെട്ടതാണെങ്കില്‍ അച്ഛനമ്മമാര്‍ സംസാരിക്കുന്ന ഭാഷയല്ലേ അതിന് അറിയാവൂ. ആ കുട്ടി ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ തികച്ചും ഏലിയനായ, ഒട്ടും അറിയാത്ത ഒരു ലോകത്തിലേക്കാണ് വരുന്നത്. മാത്രമല്ല, പൊതുസമൂഹത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ എല്‍കെജി, യുകെജി ഒക്കെ കഴിഞ്ഞ് അത്യാവശ്യം റീഡിംഗ് ആന്‍ഡ് റൈറ്റിംഗ് സ്‌കില്ലോടു കൂടി വരുമ്പോള്‍ ഈ കുട്ടികള്‍ ഏറ്റവും ഏലിയനായ ഒരു ലോകത്ത് വരികയും അവര്‍ക്ക് അക്ഷരാഭ്യാസത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, ആരും ശ്രദ്ധിക്കാനില്ലാതെ പോകുന്നു. ഈ ഒരു ഡിസെബിലിറ്റി ഒരു ഹയര്‍ സെക്കന്‍ഡറി വരെ തുടരുന്നു.
കുട്ടികള്‍ക്ക് പൊളിഞ്ഞു വീഴാറായ കെട്ടിടം, കിടക്കാനായി ക്ലാസ് മുറി എന്നൊക്കെ പറയുമ്പോള്‍ അത് വലിയ തരത്തിലുള്ള കുറ്റകൃത്യമാണ്. ഇതുപോലൊരു കുറ്റകൃത്യം പൊതുസമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് എതിരെയായിരുന്നെങ്കില്‍ വലിയ വിപ്ലവവും കലാപവും ഇവിടെ നടന്നേനെ. ഇതൊരു സാധാരണ സംഭവം പോലെയാണ് ഇവിടെ നടന്നിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഷെഡ്യൂള്‍ഡ് ട്രൈബ് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് 90 മുതല്‍ 95 ശതമാനം വരെയാണെന്നാണ് കണക്ക്. ഇതിനെ സര്‍ക്കാര്‍ തന്നെ വിശേഷിപ്പിക്കുന്നത് ഡ്രോപ്പ് ഔട്ട് സിന്‍ഡ്രോം എന്നാണ്. പട്ടികവര്‍ഗ്ഗ കുട്ടികളുടെ ഓള്‍ പാസ് എന്നത് ഉറപ്പാക്കുന്നത് പകരക്കാരെ വെച്ച് പരീക്ഷയെഴുതിച്ചുകൊണ്ടാണ്. സ്‌ക്രൈബിനെ വെച്ച് എഴുതിക്കുക എന്ന് പറയും. കാഴ്ചയില്ലാത്തവരോ ഭിന്നശേഷിക്കാരായവരോ ആയ കുട്ടികള്‍ക്ക് അവര്‍ പറഞ്ഞു കൊടുക്കുകയും പകരക്കാരായവര്‍ അത് എഴുതുകയും ചെയ്യുന്നതാണ് സ്‌ക്രൈബ് സമ്പ്രദായം. പക്ഷേ ഈ കുട്ടികളുടെ കാര്യത്തില്‍, മെന്റലി, ഇന്റലക്ച്വലി, എജ്യുക്കേഷനലി ഡിസേബിള്‍ഡ് ആണെന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിന്റെ കയ്യില്‍ നിന്ന് എഴുതി വാങ്ങിക്കും. ഈ സര്‍ട്ടിഫിക്കറ്റ് വെച്ചിട്ട് കുട്ടിക്ക് പകരം വേറൊരാളെക്കൊണ്ട് പരീക്ഷയെഴുതിക്കും. കഴിഞ്ഞ വര്‍ഷമാണ് എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായിട്ട് 30 ശതമാനമെങ്കിലും തോല്‍പിക്കണമെന്ന് തീരുമാനം എടുത്തത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ആയിരത്തോളം കുട്ടികളെ സ്‌ക്രൈബിനെ വെച്ച് പരീക്ഷയെഴുതിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. എത്രയോ വര്‍ഷമായിട്ട് ചെയ്തു വരുന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിങ്ങനെ തുടര്‍ന്ന് പോകുകയാണ്.
ഈ കുട്ടികളെ ഓള്‍ പാസാക്കുന്നതിന്റെ തന്ത്രം, അധ്യാപക നിയമനത്തിനായി കണക്കെടുപ്പ് നടത്തണമല്ലോ. തലയെണ്ണുന്ന സമയത്ത് അവര്‍ ഉണ്ടാകണം. പഠിപ്പിക്കാനുള്ള സംവിധാനമില്ലെങ്കിലും ഓള്‍ പാസുണ്ടെങ്കില്‍ ഡിവിഷന്‍ ഫോളില്ലാതെ നിലനിര്‍ത്താന്‍ പറ്റും. ഇതൊക്കെ കൂടുതലായി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണെങ്കിലും സര്‍ക്കാര്‍ മേഖലയിലും ചെയ്യുന്നുണ്ട്. പറഞ്ഞുവന്നത് തിരുനെല്ലി സ്‌കൂളിന്റെ ഒരു അവസ്ഥ വളരെ വിശാലമായ ദുരന്തത്തിന്റെ ഒരു ചെറിയ മുഖം മാത്രമാണ് എന്നുള്ളതാണ്. അത് ഒരു കെട്ടിടത്തിന്റെ മാത്രം പ്രശ്‌നമല്ല. യഥാര്‍ത്ഥത്തില്‍ ഈ തരത്തില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് പൊളിഞ്ഞു വീഴാറായ കെട്ടിടം, കിടക്കാനായി ക്ലാസ് മുറി എന്നൊക്കെ പറയുമ്പോള്‍ അത് വലിയ തരത്തിലുള്ള കുറ്റകൃത്യമാണ്. ഇതുപോലൊരു കുറ്റകൃത്യം പൊതുസമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് എതിരെയായിരുന്നെങ്കില്‍ വലിയ വിപ്ലവവും കലാപവും ഇവിടെ നടന്നേനെ. ഇതൊരു സാധാരണ സംഭവം പോലെയാണ് ഇവിടെ നടന്നിരിക്കുന്നത്.
ഇപ്പോള്‍ വയനാട് ജില്ല അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അത് തന്നെ വലിയൊരു തട്ടിപ്പാണ്. ദരിദ്രരാണ് മുഴുവന്‍. അതിദരിദ്രര്‍ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുണ്ട്. ശിശുമരണം നടക്കുന്ന പ്രദേശങ്ങളുണ്ട്. സാക്ഷരതയില്ലാത്തവര്‍ നിരവധിയാണ്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വയനാടുള്ള പണിയ, അടിയ, കാട്ടുനായ്ക്കര്‍ തുടങ്ങിയ കമ്യൂണിറ്റികള്‍ ജീവിച്ചു പോകുന്നത് റേഷന്‍ കൊണ്ട് മാത്രമാണ്. 2000ങ്ങളില്‍ 57 പേര്‍ മരണപ്പെട്ട ഒരു സാഹചര്യത്തിലാണ് അത് എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത്. ജൂണ്‍. ജൂലൈ, ഓഗസ്റ്റ് മാസം സൗജന്യ റേഷന്‍ എന്നത് പ്രാവര്‍ത്തികമാക്കുകയും പിന്നീട് കിറ്റ് പോലെ ഒരു പോപ്പുലിസ്റ്റ് പരിപാടിയായിട്ട് ഗവണ്‍മെന്റ് അതിനെ മാറ്റിയെടുക്കുകയാണ്. ഇപ്പോള്‍ ഉള്ള പ്രശ്‌നമെന്നാല്‍ വയനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും കൊയ്ത്ത് മെഷീന്‍ വന്നു, നടീല്‍ മെഷീന്‍ വന്നു, അന്യസംസ്ഥാന തൊഴിലാളികള്‍ വന്നു. റൂറല്‍ ഏരിയയിലുള്ള പണിയ, അടിയ പോലെയുള്ള വിഭാഗങ്ങളുടെ ആശ്രയം കാര്‍ഷികമേഖലയായിരുന്നു. അല്ലാതെ കിട്ടുന്ന തൊഴിലുകളില്‍ നിന്നും അവര്‍ പുറന്തള്ളപ്പെട്ടു.
പിഎം ശ്രീ ഇപ്പോള്‍ വലിയ വിവാദമാണല്ലോ? പിഎം ശ്രീയുടെ അടിസ്ഥാനം എന്‍ഇപി ആണെന്നാണല്ലോ പറയുന്നത്. എന്‍ഇപിയുടെ ഒരു പ്രധാനപ്പെട്ട ഏരിയ കേരളത്തിലെ എസ്‌സി എസ്ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് മേല്‍ നേരത്തേ തന്നെ അടിച്ചേല്‍പിച്ചു കഴിഞ്ഞു.
അപൂര്‍വ്വം കിട്ടുന്ന കാപ്പി, കുരുമുളക് തുടങ്ങിയ സീസണില്‍ കിട്ടുന്ന തൊഴില്‍ അല്ലാതെ. അല്ലെങ്കില്‍ കുടകിലേക്ക് അവര്‍ക്ക് മൈഗ്രേറ്റ് ചെയ്യേണ്ടി വരുന്നു. എന്ത് തൊഴിലിലേക്കാണ് ഇവര്‍ കൃഷിപ്പണി അറിയാവുന്നവര്‍ക്ക് കാര്‍ഷിക ജോലികള്‍ നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാല്‍ വലിയൊരു സ്‌ഫോടനാത്മകമായ സ്‌റ്റേജിലേക്കാണ് പോകുന്നത്. അതിദാരിദ്ര്യം എന്ന് പറയുമ്പോള്‍ അങ്ങനെയൊരു കാറ്റഗറി സൃഷ്ടിച്ചെടുക്കുകയും തങ്ങളുടെ ക്ഷേമപ്രവര്‍ത്തനം വഴി, ഏതാണ്ട് 5000 പേരെയാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. അവരെ ഉച്ചാടനം ചെയ്താല്‍ പിന്നെ ദാരിദ്ര്യത്തിന്റെ പ്രശ്‌നം അഡ്രസ് ചെയ്യേണ്ടതില്ലല്ലോ. തൊഴിലില്ലായ്മ, ഈ പറയുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാതിരിക്കുക, കുട്ടികള്‍ കൊഴിഞ്ഞു പോകുക, അത് മറച്ചുവെക്കുന്നതിനായി സ്‌ക്രൈബ് പോലെയുള്ള സംവിധാനത്തെ ഉപയോഗിക്കുക. കുട്ടികള്‍ പൊളിഞ്ഞു വീഴാറാകുന്ന കെട്ടിടങ്ങളില്‍ കഷ്ടിച്ച് ജീവിച്ചു പോകാനാകുന്ന ഭക്ഷണം കൊടുക്കുക.
വേറൊരു പ്രശ്‌നമുള്ളത് കോവിഡിന് ശേഷം ഉള്ള ഒരു കാലാവസ്ഥയില്‍ മുഴുവന്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അവര്‍ക്ക് കിട്ടുന്ന എല്ലാ സ്‌കോളര്‍ഷിപ്പുകളും നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഇന്റലിജന്റായ കുട്ടികള്‍ക്ക് കൊടുക്കുന്നതില്‍ വരുമാന പരിധി കേന്ദ്രത്തിന്റെ കൂടി ഒരു മാനദണ്ഡമാണ്. പിഎം ശ്രീ ഇപ്പോള്‍ വലിയ വിവാദമാണല്ലോ? പിഎം ശ്രീയുടെ അടിസ്ഥാനം എന്‍ഇപി ആണെന്നാണല്ലോ പറയുന്നത്. എന്‍ഇപിയുടെ ഒരു പ്രധാനപ്പെട്ട ഏരിയ കേരളത്തിലെ എസ്‌സി എസ്ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് മേല്‍ നേരത്തേ തന്നെ അടിച്ചേല്‍പിച്ചു കഴിഞ്ഞു. എന്നു പറഞ്ഞാല്‍ രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനം എന്നുള്ളത് പിഎഫ്എംഎസ് എന്ന പോര്‍ട്ടലിലേക്ക് ലിങ്ക് ചെയ്യണം എന്നുള്ളത് നീതി ആയോഗിന്റെയും എന്‍ഇപിയുടെയും ഒരു നിര്‍ദേശമായിരുന്നു. 2020-21 അധ്യയനവര്‍ഷം നടപ്പാക്കിയതോടു കൂടി മുഴുവന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയും രണ്ടര ലക്ഷം വാര്‍ഷിക വരുമാനത്തിന് മുകളിലുള്ളവര്‍ക്ക് ഇത് കൊടുക്കണ്ട എന്ന് കേന്ദ്രഗവണ്‍മെന്റ് പറഞ്ഞതിനെ ഈ ഗവണ്‍മെന്റ് ചോദ്യം ചെയ്തില്ല. അത് മുതല്‍ ഇങ്ങോട്ട് 2021-22, 2022-23 വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് ഗ്രാന്റുകളേ കൊടുത്തിട്ടില്ല.
പുതിയ കണക്ക് 2024-25 വര്‍ഷത്തില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇ-ഗ്രാന്റിന്റെ കുടിശിക കിടക്കുകയാണ്. അതായത് തിരുനെല്ലിയില്‍ ഉണ്ടായിരിക്കുന്ന ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. അതിവിപുലമായ ഒരു വിഷയമാണ് അത്. എംആര്‍എസ് ഹോസ്റ്റലുകളിലുള്ള ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങളൊക്കെ അതിന്റെ ഭാഗമായിട്ടുണ്ട്. പല വിഷയങ്ങളും അതിന്റെ പിന്നിലുണ്ട്.
അങ്ങനെ വന്‍തോതില്‍ ബാക്ക്‌ലോഗ് വന്ന് ഇപ്പോള്‍ രണ്ട് മൂന്ന് വര്‍ഷത്തെ കുടിശികയാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് കൊടുക്കാനുള്ളത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കുന്നത് തന്നെ വളരെ പരിമിതമായ തുകയാണ്. ഹയര്‍ എജ്യുക്കേഷനില്‍ 150ഓളം കുട്ടികളാണ് പഠനം നിര്‍ത്തിപ്പോയതായി പറയുന്നത്. വന്‍തോതില്‍ കുട്ടികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എന്‍ഇപിയുടെ ഭാഗമായിക്കൊണ്ടുവന്നിരുന്ന ഈ പോര്‍ട്ടല്‍ അവര്‍ അംഗീകരിക്കുകയും അവര്‍ പൂര്‍ണ്ണമായും നേരത്തേ തന്നെ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നു. പിഎം ശ്രീ പോലെയുള്ള സംഭവങ്ങള്‍ ഇവിടെ വിവാദമാകുന്നത് ഇപ്പോള്‍ മാത്രമാണെങ്കിലും എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് മേലുള്ള ഈ അടിച്ചേല്‍പിക്കല്‍ നേരത്തേ തന്നെ നടന്നു കഴിഞ്ഞിരുന്നു എന്നുള്ളത് വസ്തുതയാണ്.
കുട്ടികളെ അഭയാര്‍ത്ഥികളെപ്പോലെ മാറ്റുന്നു എന്നതാണ് കാണേണ്ടത്. അവര്‍ ഗതിയില്ലാത്തതുകൊണ്ട് മാറുന്നു. അവര്‍ക്ക് ഒരു ചോയ്‌സ് ഇല്ലല്ലോ? ഇത് വിവാദമായതുകൊണ്ട് മാത്രം മാറ്റിയതാണ്. അല്ലെങ്കില്‍ അവിടെ കിടക്കും. ഒരു ഗവണ്‍മെന്റ് സ്വയം തീരുമാനിച്ച എന്തെങ്കിലും ഒരു നവീകരണ പദ്ധതി അവരുടെ മുന്നില്‍ ഇപ്പോള്‍ ഇല്ല.
നീതി ആയോഗിന്റെ സജഷന്‍ വഴിയാണ് അത് വരുന്നത്. കുട്ടികള്‍ക്ക് ഇഗ്രാന്റ് കിട്ടണമെങ്കില്‍ കേന്ദ്രം ലോഞ്ച് ചെയ്തിരുന്ന ആ പോര്‍ട്ടലില്‍ മുഴുവന്‍ ആളുകളും രജിസ്റ്റര്‍ ചെയ്യണം. ആ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ടെക്‌നിക്കാലിറ്റിയെല്ലാം പതുക്കെ മറികടന്ന് 2021, 22, 23 കഴിയുമ്പോഴാണ് അതില്‍ മുഴുവന്‍ കുട്ടികളും രജിസ്റ്റര്‍ ചെയ്ത് കഴിയുന്നത്. ഈ രജിസ്‌ട്രേഷന്‍ നടപടികളില്‍ നിന്ന് പുറത്തായ ഒരുലക്ഷത്തിലേറെ കുട്ടികള്‍ നിലവില്‍ കേരളത്തിലുണ്ട്. ഏറ്റവും പുതിയ കണക്ക് 2024-25 വര്‍ഷത്തില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇ-ഗ്രാന്റിന്റെ കുടിശിക കിടക്കുകയാണ്. അതായത് തിരുനെല്ലിയില്‍ ഉണ്ടായിരിക്കുന്ന ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. അതിവിപുലമായ ഒരു വിഷയമാണ് അത്. എംആര്‍എസ് ഹോസ്റ്റലുകളിലുള്ള ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങളൊക്കെ അതിന്റെ ഭാഗമായിട്ടുണ്ട്. പല വിഷയങ്ങളും അതിന്റെ പിന്നിലുണ്ട്.
തിരുനെല്ലിയില്‍ നിന്ന് കുട്ടികളെ മാറ്റിയിരിക്കുന്നത് കണിയാമ്പറ്റയിലേക്കാണ്. ഇനി ആറളത്തേക്ക് കുട്ടികളെ മാറ്റും എന്നാണ് പറഞ്ഞിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതില്ലേ?
കുട്ടികളെ അഭയാര്‍ത്ഥികളെപ്പോലെ മാറ്റുന്നു എന്നതാണ് കാണേണ്ടത്. അവര്‍ ഗതിയില്ലാത്തതുകൊണ്ട് മാറുന്നു. അവര്‍ക്ക് ഒരു ചോയ്‌സ് ഇല്ലല്ലോ? ഇത് വിവാദമായതുകൊണ്ട് മാത്രം മാറ്റിയതാണ്. അല്ലെങ്കില്‍ അവിടെ കിടക്കും. ഒരു ഗവണ്‍മെന്റ് സ്വയം തീരുമാനിച്ച എന്തെങ്കിലും ഒരു നവീകരണ പദ്ധതി അവരുടെ മുന്നില്‍ ഇപ്പോള്‍ ഇല്ല. തിരുനെല്ലിയില്‍ തന്നെ മറ്റൊരു സ്ഥാപനമുണ്ട്. ഗിരിവികാസ് കേന്ദ്ര എന്ന് പറഞ്ഞ്. തോറ്റ കുട്ടികളെ ഒരു വര്‍ഷം താമസിപ്പിച്ച് പഠിപ്പിക്കാനുള്ള സ്ഥാപനമാണ് അത്. എസ്എസ്എല്‍സിയായിരിക്കാം പ്ലസ്ടു ആയിരിക്കാം. അതിന് ബജറ്റില്‍ ഫണ്ടൊക്കെ വകയിരുത്താറുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി അവിടെ കുട്ടികളെയൊന്നും പഠിപ്പിക്കുന്നില്ല, അത് പൂട്ടിയിട്ടിരിക്കുകയാണ്.
ഓള്‍ പാസ് എന്ന സമ്പ്രദായം വന്നതോടു കൂടി ആര്‍ക്കും ബാക്ക്‌ലോഗ് ഒന്നും ഇല്ലല്ലോ? 2500 കുട്ടികള്‍ അടുത്ത് എസ്എസ്എല്‍സി പാസായി വരുന്നുണ്ട് അവിടെ. ഈ കുട്ടികളില്‍ ഒരു 700 കുട്ടികള്‍ക്കൊക്കെയേ അഡ്മിഷന്‍ കൊടുക്കൂ. ബാക്കിയുള്ളവരെല്ലാം തന്നെ പുറത്താണ്. അവര്‍ അവിടെവെച്ച് പഠനം അവസാനിപ്പിക്കും. പ്ലസ്ടൂവില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികള്‍ മൂന്നില്‍ രണ്ട് കുട്ടികളെങ്കിലും തോറ്റുപോകും. അവര്‍ക്ക് ഒരു പേപ്പറോ രണ്ട് പേപ്പറോ ഒക്കെയായിരിക്കും നഷ്ടമാകുക. കൂടുതല്‍ കുട്ടികള്‍ ഹ്യമാനിറ്റീസിലേക്കായിരിക്കുമല്ലോ പോവുക. പണ്ടത്തെ പോലെ ഇപ്പോള്‍ ഫെയില്‍ഡ് ബാച്ച് എന്ന പരിപാടിയില്ല. പോയ പേപ്പറുകള്‍ എഴുതിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനായി ഗിരിവികാസ് കേന്ദ്രങ്ങള്‍ പോലെ മൂന്ന് കേന്ദ്രങ്ങള്‍ വയനാട്ടില്‍ വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്ലസ്ടു പാസായെങ്കില്‍ മാത്രമല്ലേ കുട്ടികള്‍ക്ക് ഐടിഐ പോലെയുള്ള തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളിലേക്ക് മാറാന്‍ പറ്റൂ.
ഹോസ്റ്റലിന്റെ ദുഃസ്ഥിതി പറയുമ്പോള്‍ വിപുലമായ ക്യാന്‍വാസില്‍ കൂടി അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം. ഇവരുടെ വികസനത്തിനൊക്കെ ഉന്നതി എന്ന് നാമകരണം ചെയ്യുകയും എന്നാല്‍ ഏറ്റവും താഴേക്ക് പോകുകയുമാണ്.
പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഓരോ വര്‍ഷവും ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ കുട്ടികള്‍ ഒന്നുകില്‍ പത്താം ക്ലാസിന് ശേഷം പ്രവേശനം കിട്ടാതെ, അല്ലെങ്കില്‍ സ്‌ക്രൈബിനെ വെച്ച് എഴുതിച്ചത് കൊണ്ട് അവര്‍ തോറ്റതായി ആരോടും മിണ്ടില്ല, കാരണം ഇവരുടെ എല്ലാത്തരം ആത്മവിശ്വാസവും പോയല്ലോ. അവര്‍ എവിടെയും പോകില്ല. പിന്നീട് പ്ലസ്ടുവിന് അഡ്മിഷന്‍ കിട്ടിയാലും ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റുപോകുകയാണ്. ഒരു വര്‍ഷം ആയിരത്തില്‍ അധികം കുട്ടികളെ വെച്ച് നോക്കൂ, കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ ആറായിരം ഏഴായിരം കുട്ടികള്‍ കാണും. ഏത് ഊരില്‍ പോയാലും രണ്ടു മൂന്ന് പേരുണ്ടാവണം. അപ്പോള്‍ ഫലത്തില്‍ ഇവരൊക്കെ നെല്‍പാടങ്ങളിലേക്ക് പോയാല്‍ മതി, മിനിമം സാക്ഷരത നല്‍കി എന്നതാണ് ഇതിന്റെ മിനിമം ലൈന്‍.
ഹോസ്റ്റലിന്റെ ദുഃസ്ഥിതി പറയുമ്പോള്‍ വിപുലമായ ക്യാന്‍വാസില്‍ കൂടി അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം. ഇവരുടെ വികസനത്തിനൊക്കെ ഉന്നതി എന്ന് നാമകരണം ചെയ്യുകയും എന്നാല്‍ ഏറ്റവും താഴേക്ക് പോകുകയുമാണ്. കെ.രാധാകൃഷ്ണന് മുന്‍പ് എ.കെ.ബാലന്‍ ഉണ്ടായിരുന്ന കാലത്താണ് ഈ ദുഃസ്ഥിതി മുഴുവന്‍ ഉണ്ടാകുന്നത്. ഗ്രാന്റ് വര്‍ദ്ധിപ്പിക്കാതിരിക്കുക. ഇപ്പോളും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഹോസ്റ്റല്‍ അല്ലെങ്കില്‍ പ്രൈവറ്റായി താമസിക്കുന്നതിന് ഹോസ്റ്റല്‍ അലവന്‍സായി 3500 രൂപയാണ് കൊടുക്കുന്നത്. അതും ഇപ്പോള്‍ കൊടുക്കുന്നില്ല എന്നുള്ളതാണ്. രണ്ടുപേരും മന്ത്രിമാരായി ക്യാബിനറ്റ് പദവിയുണ്ടായിരുന്നപ്പോള്‍ പത്തുപൈസ വര്‍ദ്ധിപ്പിക്കാതിരിക്കുകയും ഇപ്പോള്‍ ഉള്ള മന്ത്രി ഒ.ആര്‍.കേളുവിന് ഒരു അധികാരവുമില്ലല്ലോ. അപ്പോള്‍ ഒരു രീതിയിലും മേലേക്ക് എത്താന്‍ പോകുന്നില്ല. അങ്ങനെ എല്ലാ മേഖലയിലും വലിയൊരു അവഗണനയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.