മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  

‘ആര്‍ക്കും പ്രത്യേക പരിഗണനയില്ല’; ആനക്കൊമ്പ് കേസ് നിയമാനുസൃതം മുന്നോട്ടുപോകുമെന്ന് മന്ത്രി കെ രാജു; ‘നിയമോപദേശത്തേക്കുറിച്ച് അറിയില്ല’

മോഹന്‍ലാല്‍ ഒന്നാം പ്രതിയായ ആനക്കൊമ്പ് കേസ് നിയമാനുസൃതമായി തന്നെ മുന്നോട്ടുപോകുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. കേസ് ഫയല്‍ ക്ലോസ് ചെയ്യാന്‍ നിയമോപദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി തള്ളി. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിട്ടില്ലെന്ന് കെ രാജു പറഞ്ഞു. എനിക്ക് അതിനേക്കുറിച്ച് അറിയില്ല. ഞാന്‍ നിയമോപദേശം ചോദിച്ചിട്ടുമില്ല. സര്‍ക്കാര്‍ കേസില്‍ പ്രത്യേക തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി 'ദ ക്യു'വിനോട് പ്രതികരിച്ചു.

സാധാരണഗതിയില്‍ ഫോറസ്റ്റ് കേസ് നടപടിക്രമങ്ങള്‍ എങ്ങനെയാണോ അതു പോലെ നിയമാനുസൃതം മുന്നോട്ടുപോകും. പ്രത്യേക പരിഗണനയൊന്നും ആര്‍ക്കുമില്ല.

കെ രാജു

കേസില്‍ പ്രത്യേക ഇടപെടലുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ചാര്‍ജ് ചെയ്യുന്നത് അതാത് മേഖലകളിലെ ബന്ധപ്പെട്ട ചാര്‍ജിങ് ഓഫീസറായ റെയിഞ്ച് ഓഫീസറോ ഡിഎഫ്ഓയോ ആയിരിക്കും. അവര്‍ക്കാണ് കേസിലെ ഇപ്പോഴത്തെ സ്ഥിതി അറിയാവുന്നതെന്നും കെ രാജു ചൂണ്ടിക്കാട്ടി. നടനെതിരെ ശക്തമായ തെളിവുണ്ടെന്നും വനംവകുപ്പ് മോഹന്‍ലാലിന് ലൈസന്‍സ് നല്‍കിയത് തെറ്റായ നടപടിക്രമമാണെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ 'ദ ക്യു'വിനോട് പറഞ്ഞു.

മോഹന്‍ലാല്‍ കുറ്റം ചെയ്തിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ആനക്കൊമ്പ് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയത് തെറ്റായാണ്.

ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍

ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ തനിക്ക് സര്‍ട്ടിഫിക്കറ്റുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് മോഹന്‍ലാല്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ പക്കലുള്ള ലൈസന്‍സ് നിയമവിരുദ്ധമാണെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 

2012 ജൂണിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. തെരച്ചിലില്‍ നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഇവ വനംവകുപ്പിന് കൈമാറി. ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കോടനാട് ഫോറസ്റ്റ് അധികൃതരാണ് കേസെടുത്തത്. ഈ കേസ് പിന്നീട് റദ്ദാക്കി. ഇതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.

2016 ജൂണില്‍ കേസ് അട്ടിമറിച്ചെന്നും ഗൂഢാലോചന നടന്നെന്നും ചൂണ്ടിക്കാണിച്ച് ഏലൂര്‍ സ്വദേശി എ എ പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മോഹന്‍ലാലിനും തിരുവഞ്ചൂരിനും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നായിരുന്നു (തിരുവഞ്ചൂര്‍ ഒന്നാം പ്രതിയും മോഹന്‍ലാല്‍ ഏഴാം പ്രതിയും) ഹര്‍ജിയിലെ ആവശ്യം. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ ഫന്ന്യന്തകുമാര്‍, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ പി സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, തൃശ്ശൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍, കൊച്ചി മുന്‍ രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്ന മറ്റു പ്രതികള്‍.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി ; ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം 

2016 ഒക്ടോബറില്‍ ഹര്‍ജിയിന്മേല്‍ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വെച്ച നടപടി 1972ലെ വനം വന്യജീവി നിയമത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ ചോദ്യം ചെയ്ത് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തൃപ്പുണിത്തുറ സ്വദേശി കെ കൃഷ്ണകുമാറില്‍ നിന്ന് 65,000 രൂപ കൊടുത്ത് ആനക്കൊമ്പുകള്‍ വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍ രശ്മി ഗൊഗോയ് ആണ് മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

2017 ജൂണില്‍ മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഹൈക്കോടതി പ്രസ്താവിച്ചു.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
‘തിരിച്ചറിയുക, തടയുക’; സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യുസിസി ക്യാമ്പയിന്‍ 

വനംവകുപ്പ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് എ എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചു. നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിക്കൊണ്ടുള്ള ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവും സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വനംവകുപ്പ് മോഹന്‍ലാലിന് അനുകൂലമായി മൂന്ന് തവണയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നായിരുന്നു ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആദ്യം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ല. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം: നമ്മുക്ക് ഒന്നൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞു

2019: ഏഴുവര്‍ഷം മുന്‍പ് ചാര്‍ജ് ചെയ്ത കേസ് നീളുന്നതില്‍ ഹൈക്കോടതിക്ക് കടുത്ത അസംതൃപ്തി. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

2019 സെപ്റ്റംബറില്‍ 2019 സെപ്റ്റംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിചേര്‍ത്തു. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ മോഹന്‍ലാലിന് എതിരായ കേസില്‍ ബാധകമല്ലെന്ന നിലപാടാണ് വനംവകുപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിയത്. കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കി.

മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
ആര്‍ രാജശ്രീ അഭിമുഖം : തുറസ്സോടെ ജീവിതത്തെ നോക്കിയിരുന്ന നാടൻ പെണ്ണുങ്ങളുടെ തലമുറയുണ്ട് വടക്ക്

2019 ഒക്ടോബറില്‍ ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസ് നല്‍കി.

മോഹന്‍ലാലിന്റെ വാദങ്ങള്‍

തന്നെ ഒന്നാംപ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നടന്റെ വാദങ്ങള്‍ ഇങ്ങനെ: ആനക്കൊമ്പുകള്‍ തൃപ്പുണിത്തുറ സ്വദേശി കെ കൃഷ്ണകുമാറില്‍ നിന്ന് 65,000 രൂപ കൊടുത്ത് വാങ്ങിയതും പരമ്പരാഗതമായി കൈമാറി ലഭിച്ചതുമാണ്. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുണ്ട്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കിയത്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അടക്കമുള്ളവര്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. നിയമ തടസമില്ലാത്തതിനാല്‍ തനിക്കെതിരെയുള്ള വനംവകുപ്പിന്റെ കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല. കേസ് തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിലൂടെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് സംരക്ഷണത്തിന് അര്‍ഹതയുണ്ട്. വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ ഡിക്‌ളയര്‍ ചെയ്യാന്‍ അവസരമുണ്ട്. 2016ല്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാരും വിജിലന്‍സും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ആനക്കൊമ്പുകള്‍ നിയമപരമായി കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനാല്‍ കേസ് ദുര്‍ബലമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജൂലായ് എട്ടിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. നിയമപരമായി ഡിക്‌ളയര്‍ ചെയ്തവയാണെന്നതിനാല്‍ ആനക്കൊമ്പ് പിടിച്ചെടുക്കാനോ കേസ് തുടരാനോ കഴിയില്ല.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
‘ഇന്ത്യയെ രണ്ട് ദിനോസറുകള്‍ ഭരിക്കുന്ന ജുറാസിക് റിപ്പബ്ലിക് ആക്കരുത്’ ; ആഞ്ഞടിച്ച് കപില്‍ സിബല്‍ 

ഹര്‍ജിക്കാരന്റെ വാദങ്ങള്‍

ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കിയത് നിയമവിരുദ്ധം. മോഹന്‍ലാലിന്റെ കൈവശമുള്ള എല്ലാ ആനക്കൊമ്പുകളും പിടിച്ചെടുക്കണം. തേവരയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ജോഡി ആനക്കൊമ്പുകള്‍ മാത്രമാണ് പിടിച്ചെടുത്തത്. ആനക്കൊമ്പില്‍ തീര്‍ത്ത നടരാജ വിഗ്രഹം അടക്കം 13 വിഗ്രഹങ്ങള്‍ പിടിച്ചെടുക്കാതെ മോഹന്‍ലാലിന് ഒത്താശ ചെയ്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കാതെ ക്രിമിനല്‍ കേസ് എടുത്തത് നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തി. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തു. സര്‍ക്കാറിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് മോഹന്‍ലാല്‍ സൂക്ഷിച്ചത്. കേസില്‍ തൃശൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. കെ കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി എന്‍ കൃഷ്ണകുമാര്‍ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാന്‍ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് 1983ല്‍ വാങ്ങിയതാണ്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് ആനക്കൊമ്പുകള്‍ മാറ്റിയപ്പോള്‍ മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങിയിട്ടില്ല. സാമൂഹികമായും വിദ്യാഭ്യാസ പരമായും ഉയര്‍ന്ന തലത്തിലുള്ള പ്രതികള്‍ക്ക് നിയമം സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന വാദം മുഖവിലയ്ക്കെടുക്കാനാവില്ല.

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസ്  
‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in