‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 

‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 

ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് ലോക്‌സഭയില്‍ പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ശശിതരൂര്‍ എംപി. അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. ഹിന്ദു മഹാസഭയും മുസ്ലിം ലീഗുമാണ് മതാടിസ്ഥാനത്തിലുള്ള വിഭജനത്തിന് വേണ്ടി വാദിച്ചത്. സ്വാതന്ത്ര്യ സമര വേളയില്‍ രാജ്യത്തെ ഒന്നാകെ പ്രതിനിധീകരിക്കുകയും എല്ലാമതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്ക് വേണ്ടി നിലകൊണ്ടതും കോണ്‍ഗ്രസ് ആണ്. അമിത് ഷാ ചരിത്ര ക്ലാസുകളില്‍ ശ്രദ്ധിച്ചിരിക്കാത്തതുകൊണ്ടാണ് മറിച്ച് പറയുന്നത്.

‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 
ചില പാര്‍ട്ടികളുടേത് പാകിസ്താന്റെ അതേ ഭാഷയെന്ന് നരേന്ദ്രമോദി ; പൗരത്വഭേദഗതി ബില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും വാദം 

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വ്യത്യസ്ത രാജ്യങ്ങള്‍ ആയിരിക്കണമെന്ന് വാദിച്ചത് 1935 ല്‍ ഹിന്ദുമഹാസഭയാണ്. കൂടാതെ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗുമാണ് വിഭജനാവശ്യം ഉയര്‍ത്തിയത്. ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. 1945 വരെ മൗലാനാ ആസാദ് എന്ന മുസ്ലിം മതസ്ഥനായിരുന്നു കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനെന്ന് ഓര്‍ക്കണമെന്നും ശശി തതൂര്‍ പറഞ്ഞു. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യമുണ്ടാവുകയില്ലായിരുന്നുവെന്നും ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 
‘മുസ്ലീമാകും, ഒരു മുസ്ലീമിന് നേരിടേണ്ടി വരുന്നതെല്ലാം ഏറ്റുവാങ്ങും’; പൗരത്വബില്‍ നിയമമായാല്‍ സഹകരിക്കരുതെന്ന് ഹര്‍ഷ് മന്ദര്‍

ലോക്മത് നാഷണല്‍ കോണ്‍ക്ലേവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ശശി തരൂര്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്. കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും ആക്ഷേപിക്കലാണ് ബിജെപിയുടെ സ്ഥിരം പരിപാടി. നാളെ ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണെങ്കില്‍ അതിനും നെഹ്‌റുവിനെ കുറ്റപ്പെടുത്തും. ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാന്‍ എന്ന ബിജെപിയുടെ സമഗ്രാധിപത്യ വാദത്തെ ശക്തമായി ചെറുക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ദക്ഷിണേന്ത്യയില്‍ ഹിന്ദി വാദവും ഹിന്ദുത്വ അജണ്ടയും സ്വീകരിക്കപ്പെടില്ല. പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ശക്തമായി എതിര്‍ക്കപ്പെടുന്നത് കാണേണ്ടതുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in