‘തിരിച്ചറിയുക, തടയുക’; സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യുസിസി ക്യാമ്പയിന്‍ 

‘തിരിച്ചറിയുക, തടയുക’; സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യുസിസി ക്യാമ്പയിന്‍ 

സോഷ്യല്‍ മീഡിയയിലെ വര്‍ധിച്ചു വരുന്ന സൈബര്‍ വയലന്‍സിനെതിരെ ക്യാമ്പയിനുമായി വുമന്‍ ഇന്‍ സിനിമ കളക്ടീവ്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളോട് സ്വയം തങ്ങള്‍ സൈബര്‍ ഇടത്തെ വയലന്‍സിന്റെ ഭാഗമാണോ അതോ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണോ എന്ന് ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് കാമ്പയിന്‍. ഡബ്യുസിസിക്കൊപ്പം മെന്‍ എഗെയ്ന്‍സ്റ്റ് റേപ്പ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍, ഷീ ദ പീപ്പിള്‍, ഫെമിനിസം ഇന്‍ ഇന്ത്യ പോപ്കള്‍ട്ട് മീഡിയ, ഐസിയു തുടങ്ങിയവയും പത്ത് ദിന ക്യാമ്പയിനില്‍ പങ്കാളികളാകും.

സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ച് നിന്ന് തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ഞങ്ങള്‍ എല്ലാ സുഹൃത്തുക്കളെയും മാധ്യമങ്ങളെയും ക്ഷണിക്കുന്നു.

ഡബ്ല്യുസിസി

സൈബര്‍ വയലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും അത്തരം വയലന്‍സുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ തടയാന്‍ സോഷ്യല്‍ മീഡിയയെയും മാധ്യമങ്ങളെയും മുന്നോട്ട് കൊണ്ട് വരുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 'റെക്കഗനൈസ്', 'റിപ്പോര്‍ട്ട്', 'പ്രിവന്റ്' എന്നതാണ് കാമ്പയിന്റെ കാപ്ഷന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in