Film Talks

പ്രായമായ സുലൈമാന്റെ ശരീര ഭാരം വർധിപ്പിക്കേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; ഫഹദ് ഫാസിൽ

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്കിൽ പല പ്രായത്തിലുള്ള ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക്കിൽ അവതരിപ്പിക്കുന്നത്. പ്രായമാകുമ്പോള്‍ സ്വാഭാവികമായും ശരീര ഭാരം കൂടുമെന്നതിനാൽ ഫഹദിനോട് ശരീരഭാരം കൂട്ടാന്‍ സംവിധായകൻ മഹേഷന്‍ നാരായണന്‍ പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്ന് മഹേഷ് നാരായണനോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിലവിലെ സുലൈമാന്റെ രൂപത്തില്‍ എത്തിയതെന്ന് ഫഹദ് ഫാസിൽ ഫേസ്ബുക് ലൈവിൽ പറഞ്ഞു.

ആമസോൺ പ്രൈമിൽ ജൂലായ് പതിനഞ്ചിനാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്. 2020 ഫെബ്രുവരിയിൽ സിനിമ റിലീസ് ചെയ്യുവാൻ റെഡിയായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം സിനിമയുടെ റിലീസ് മൂന്നു തവണകളായി മാറ്റിവെക്കുകയായിരുന്നു. സംവിധാനത്തിന് പുറമെ തിരക്കഥയും എഡിറ്റിങ്ങും മഹേഷ് നാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്.

25 കോടിയാണ് സിനിമയുടെ ബജറ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. നിമിഷ സജയന്‍ ആണ് നായിക. ജോജു ജോർജ് , ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ.സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT