ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു
Published on

പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ (67) അന്തരിച്ചു. മാലിബുവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. വ്യാഴാഴ്ച രാവിലെ 8.25ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ക്വിന്റന്‍ ടൊറന്റീനോ സംവിധാനം ചെയ്ത 'റിസര്‍വോയര്‍ ഡോഗ്‌സ്', 'കില്‍ ബില്‍ : വോള്യം 1 & 2', 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് മൈക്കിള്‍ മാഡ്‌സന്‍.

1957 സെപ്റ്റംബറില്‍ ചിക്കാഗോയിലാണ് മൈക്കിള്‍ മാഡ്‌സന്‍ ജനിച്ചത്. 1980 കളിലാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 'വാർ ഗെയിംസ്' എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. ക്വിന്റന്‍ ടൊറന്റീനോയുടെ ആദ്യചിത്രമായ റിസര്‍വോയര്‍ ഡോഗ്‌സിൽ പ്രധാന വില്ലൻ കഥാപാത്രമായ മിസ്റ്റര്‍ ബ്ലോണ്ടിനെ അവതരിപ്പിച്ചത് മൈക്കിള്‍ മാഡ്‌സനായിരുന്നു. പിന്നീട് ടൊറന്റീനോയുടെ 'കില്‍ ബില്‍ : വോള്യം 1 & 2', 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്' തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാഡ്‌സന്‍ ടെലിവിഷനിലും സാന്നിധ്യമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in