ആറേക്കറിലെ സെറ്റിനുള്ളിലാണ് മാലിക്കിന്റെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ

ആറേക്കറിലെ സെറ്റിനുള്ളിലായിരുന്നു മാലിക് സിനിമയുടെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ. തിരുവനന്തപുരത്ത് സിനിമയ്ക്ക് വേണ്ടി ഫിക്ഷണലായ ഒരു ലാൻഡ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. സിനിമയുടെ ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ തൊണ്ണൂറ് ശതമാനവും വിഎഫ്ക്സ് ഉപയോഗിച്ചിട്ടുണ്ടെന്നും യാഥാർഥ്യവുമായി ചേർന്ന് പോകുന്നതിനാൽ പ്രേക്ഷകർക്ക് വിഎഫ്ക്സിന്റെ ഇടപെടൽ മനസ്സിലാക്കുവാൻ സാധ്യതയില്ലെന്നും മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

മഹേഷ് നാരായണൻ പറഞ്ഞത്

സിനിമയ്ക്ക് വേണ്ടി ഫിക്ഷനലായ ഒരു ലാൻഡ് നമ്മൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് സിനിമയ്ക്ക് വേണ്ടി ജിയോഗ്രഫി സെറ്റ് ചെയ്തു. ആറേക്കറിലെ സെറ്റിനുള്ളിലായിരുന്നു സിനിമയുടെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തത്. ആദ്യം ഒരു മിനിയേച്ചർ ഉണ്ടാക്കി ആളുകൾക്ക് ഒരു വ്യക്തത കൊടുക്കും. സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് വ്യക്തത വന്നാൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും. സിനിമയിൽ വിഎഫ്ക്സ് ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ സിനിമ കാണുമ്പോൾ പ്രേക്ഷകന് മനസ്സിലാവണമെന്നില്ല. കാരണം സിനിമയുമായി ബ്ലെൻഡ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് സിനിമ മുഴുവൻ വിഎഫ്ക്സ് തന്നെയാണ്. സിനിമയുടെ ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ തൊണ്ണൂറ് ശതമാനവും വിഎഫ്ക്സ് ഉപയോഗിച്ചിട്ടുണ്ട്. യാഥാർഥ്യം മനസ്സിലാക്കി കൊണ്ട് അതിനൊപ്പം ചേർന്ന് പോകുന്ന രീതിയിലാണ് വിഎഫ്ക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in