Film News

വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ', ജനുവരി 13ന് തീയറ്ററിൽ

'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന 'മാസ്റ്റർ'ജനുവരി 13ന് തീയറ്ററിലേയ്ക്ക്. തമിഴിൽ സൂര്യ നായകനായ ബി​ഗ് ബജറ്റ് ചിത്രം 'സൂരരൈ പോട്ര്' ഉൾപ്പടെ ആമസോൺ പ്രൈമിൽ റിലീസിനെത്തിയപ്പോൾ 'മാസ്റ്ററും' ഓൺലൈൻ റിലീസിനാണോ എന്ന സംശയങ്ങൾ പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു. എന്നാൽ‍ ഇപ്പോൾ ചിത്രത്തിന്റെ തീയറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ്.

ഒടിടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് 'മാസ്റ്റർ' തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിർമാതാവ് സേവ്യർ ബ്രിട്ടോ മുമ്പ് വ്യക്തമാക്കിയിരുന്നു. തീയറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയേയും സന്ദർശിച്ചിരുന്നു. കേരളത്തിൽ ട്രാവൻകൂർ ഏരിയയിൽ മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.

വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. മാളവിക മോഹനൻ ആണ് നായിക. ആൻഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസർ, അർജുൻ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദർ സംഗീതവും നിർവഹിക്കുന്നു.

Vijay’s Master gets a release date jan 13

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT