തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

പ്രശസ്ത തമിഴ് ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഇന്നലെ ആയിരുന്നു മരണം. മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ ആണ് ഉമ നാരായണൻ. ‌ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്.

1980-ൽ പുറത്തിറങ്ങിയ 'നിഴലുകൾ' എന്ന ചിത്രത്തിലെ 'പൂങ്കാതാവേ താൽ തിരവൈ' എന്ന ഗാനത്തിലൂടെയാണ് ഉമാ രമണൻ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ഗാനം ജനപ്രിയമാവുകയും ഉമാ രമണന് കൂടുതൽ ഓഫറുകൾ ലഭിക്കുകയും ചെയ്തു. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവയാണ് ഇളയരാജയോടൊപ്പം പ്രവർത്തിച്ച പാട്ടുകൾ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ​ഗാനത്തിന് സം​ഗീതം നൽകിയത്.

ഉമാ രമണൻ്റെ സംസ്‌കാരം സ്വകാര്യമായതിനാൽ കവറേജ് ഒഴിവാക്കണമെന്ന് രാമൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഉമ രമണനെ താൻ ചീഫ് എന്നാണ് വിളിക്കാറുണ്ടായിരുന്നതെന്നും അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും പുറത്തുവിട്ട വീഡിയോയിൽ രമണൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in