ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു
JRVLITTRATO@LIALI

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ ലിയാലി ഫൈന്‍ ജ്വല്ലേഴ്സിന്‍റെ പത്താമത് ഷോറൂം തുറന്നു. അറബ് സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ലളിതമായ ശൈലിയിലുളള ആഭരണങ്ങളാണ് പ്രത്യേകത. ലിയാലിയെ സംബന്ധിച്ച് പുതിയ യുഗം ആരംഭിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ അനുരാഗ് സിൻഹ പറഞ്ഞു. സ്വർണ വില ഭാവിയിലും ഉയരാനുളള സാധ്യത തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വിലയിരുത്തി.

സ്വർണ വജ്രാഭരണ മേഖലയില്‍ നാല് പതിറ്റാണ്ടിലേറെയുളള അനുഭവ സമ്പത്തുമായാണ് ലിയാലി സൂഖ് മദീനത്ത് ജുമൈറയിലെത്തുന്നത്. പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയുമായാണ് തുടക്കമെന്നതിനാല്‍ തന്നെ ഇത് ലിയാലി കുടുംബത്തിന് നാഴികകല്ലാണെന്ന് ബ്രില്ല്യൻ്റ് ഡയമണ്ട് ഗ്രൂപ്പ് ചെയർമാൻ പരേഷ് ഷാ പറഞ്ഞു.സർട്ടിഫൈഡ് പ്രിൻസസ്-കട്ട് വൈറ്റ് ഡയമണ്ട്.,കാരീന്‍, തുടങ്ങി എല്ലാ പ്രായത്തിലുമുളള ആഭരണ പ്രേമികള്‍ക്കായുളള ശേഖരം ഇവിടെയുണ്ട്.സമാനതകളില്ലാത്ത ഡിസൈനുകളാണെന്നുളളതും പ്രധാനമാണ്.

JRVLITTRATO@LIALI

യുഎഇയില്‍ കൂടാതെ ഒമാനിലും ഷോറൂം ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഒരു വർഷത്തിനിടെ വിപുലമായ പദ്ധതികളാണ് ലിയാലി മുന്നോട്ടുവയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in