'മാസ്റ്റർ' തീയറ്ററിൽ തന്നെ, കേരളത്തിലെ വിതരണ ആവകാശം മാജിക് ഫ്രെയിംസിനും ഫോർച്യൂൺ സിനിമാസിനും

'മാസ്റ്റർ' തീയറ്ററിൽ തന്നെ, കേരളത്തിലെ വിതരണ ആവകാശം മാജിക് ഫ്രെയിംസിനും ഫോർച്യൂൺ സിനിമാസിനും
Published on

കൊവിഡിൽ തീയറ്റർ റിലീസുകൾക്ക് നിയന്ത്രണങ്ങൾ വന്ന സാഹചര്യത്തിൽ പല സിനിമകളും ഓൺലൈൻ റലീസുകളിലേയ്ക്ക് വഴിമാറിയിരുന്നു. തമിഴിൽ സൂര്യ നായകനായ ബി​ഗ് ബജറ്റ് ചിത്രം 'സൂരരൈ പോട്ര്' ഉൾപ്പടെ ആമസോൺ പ്രൈമിൽ റിലീസിനെത്തിയപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററും' ഓൺലൈൻ റിലീസിനാണോ എന്ന സംശയങ്ങൾ സജീവമായിരുന്നു. എന്നാൽ‍ 'മാസ്റ്റർ' തീയറ്ററിലേയ്ക്ക് തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ്.

ഒടിടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് 'മാസ്റ്റർ' തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കി. തമിഴ്നാട്ടിൽ തീയറ്ററുകൾ നേരത്തെ തന്നെ തുറന്നു പ്രവർത്തിച്ചിരുന്നു. കേരളത്തിലും തീയറ്ററുകൾ തുറക്കുന്നതോടെ 'മാസ്റ്റർ' റിലീസിനെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരളത്തിൽ ട്രാവൻകൂർ ഏരിയയിൽ മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.

'മാസ്റ്റർ' തീയറ്ററിൽ തന്നെ, കേരളത്തിലെ വിതരണ ആവകാശം മാജിക് ഫ്രെയിംസിനും ഫോർച്യൂൺ സിനിമാസിനും
'മാസ്റ്റർ' ടീസറിന് ആർപ്പുവിളിച്ച് ആരാധകർ, ആവേശം നേരിട്ടറിയാൻ ലോകേഷ് കനകരാജിനൊപ്പം അര്‍ജുന്‍ ദാസും ശന്തനു ഭാഗ്യരാജും തീയറ്ററിൽ

'മാസ്റ്ററി'ന്റെ ടീസറും തീയറ്ററിലൂടെ തന്നെ ആയിരുന്നു റിലീസ് ചെയ്തിരുന്നത്. സന്താനം നായകനായ 'ബിസ്‌കോതി'ന്റെ ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻ തീയറ്ററിൽ വെച്ച് നടന്ന സ്ക്രീനിങ്ങിനിടെ ആയിരുന്നു ടീസർ പ്രദർശനം. ആരാധകരുടെ ആവേശം നേരിട്ടറിയാൻ സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം 'മാസ്റ്ററി'ലെ അഭിനേതാക്കളായ അർജുൻ ദാസും ശന്തനു ഭാഗ്യരാജും തീയറ്ററിലെത്തിയിരുന്നു. മാളവിക മേനോനാണ് 'മാസ്റ്ററി'ൽ വിജയ്‌യുടെ നായിക .

logo
The Cue
www.thecue.in