ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ഷാ‍ർജ വായനോത്സവത്തിന്‍റെ ഭാഗമായുളള ആനിമേഷന്‍ കോണ്‍ഫറന്‍സ് ശ്രദ്ധേയമാകുന്നു. ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എസ്‌ബിഎ ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ അൽ ഖാസിമിയും ചടങ്ങില്‍ പങ്കെടുത്തു.

GHANIM ALSUWAIDI

യുഎഇയിലെയും മേഖലയിലെയും ആനിമേഷന്‍ ക്രിയേറ്റീവ് വ്യവസായങ്ങളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ആനിമേഷന്‍ മേഖലയെ കുറിച്ച് അവബോധം വളർത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് ഷാർജ ബുക്ക് അതോറിറ്റി ആനിമേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. മെയ് അഞ്ച് വരെയാണ് കോണ്‍ഫറന്‍സ് നടക്കുക,.

ആനിമേഷന്‍ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി 19 ശിൽപശാലകൾ, 28 സെമിനാറുകൾ,പാനൽ ചർച്ചകൾ,പ്രഭാഷണങ്ങള്‍,സംഗീത പ്രേമികൾക്കായി 3 കച്ചേരികൾ എന്നിവയുൾപ്പെടെ 60 പരിപാടികളാണ് നടക്കുക. 11 രാജ്യങ്ങളിൽ നിന്നുള്ള 70 പ്രഭാഷകരും ഉള്ളടക്ക സൃഷ്ടാക്കളും ആനിമേഷൻ വിദഗ്ധരും കോണ്‍ഫറന്‍സിന് നേതൃത്വം നൽകും.

Related Stories

No stories found.
logo
The Cue
www.thecue.in