'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രം ആണ് കങ്കുവ. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് സൂര്യയെത്തുന്നത്. കങ്കുവയുടെ ചില റഷസും ക്ലിപ്‌സും താൻ കണ്ടെന്നും ഇത്രയും ഗംഭീരവും മികച്ചതുമായ ഒരു കാര്യത്തിന് സിനിമ ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് താൻ കരുതുന്നെന്നും നടി ജ്യോതിക. ഒരു സിനിമക്കായി സൂര്യ 200 ശതമാനം നൽകും. അദ്ദേഹം കുട്ടികൾക്കും കുടുംബത്തിനും കരിയറിനും 200 ശതമാനവും നൽകിയാണ് നിന്നിട്ടുള്ളതെന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

ജ്യോതികയുടെ വാക്കുകൾ :

ഒരു സിനിമക്കായി സൂര്യ 200 ശതമാനം നൽകും. ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികൾക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നൽകിയാണ് നിന്നിട്ടുള്ളത്. കങ്കുവയുടെ ചില റഷസും ക്ലിപ്‌സും മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. ഇത്രയും ഗംഭീരവും മികച്ചതുമായ ഒരു കാര്യത്തിന് സിനിമ ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ വർക്കുകളെക്കുറിച്ചും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെക്കുറിച്ചും എനിക്ക് വാക്കുകളില്ല.

പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in