Film News

സീൻ കലിപ്പാണ്, അടിയല്ല 'അതിരടി'യാണ്; മാസ് അനൗൺസ്മെന്റുമായി ബേസിൽ ജോസഫ്- ടൊവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീം

തമിഴിലും കന്നഡയിലും തെലുങ്കിലുമുള്ള മാസ് ആക്ഷൻ എന്റർടെയിനറുകളുടെ ചുവട് പിടിച്ച് മലയാളത്തിലും മാസ് വരവറിയിച്ചൊരു അനൗ‍ൺസ്മെന്റ് ടീസർ. ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന "അതിരടി"യുടെ ടൈറ്റിൽ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. വീനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ടൊവിനോ തോമസിനെയും ബേസിൽ ജോസഫിനെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് അനൗൺസ്മെന്റ് ടീസർ. മിന്നൽ മുരളിയുടെ സഹ തിരക്കഥാകൃത്തും സംവിധാന സഹായിമായിരുന്ന അരുൺ അനിരുദ്ധന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി. ബേസിലും ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന റോളുകളിലെത്തുന്നു. മിന്നൽ മുരളിക്ക് ശേഷം ശിഷ്യന്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ഒപ്പം ടൊവിനോയും സഹനിർമ്മാതാവായി സമീർ താഹിറും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും അതിരടിക്കുണ്ട്.

ഒക്ടോബർ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാ​ഗ്രാഹകനുമായ സമീർ ​താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്സാണ്.

അതിരടിയിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ആരംഭിക്കുന്ന ടൈറ്റിൽ ടീസറിൽ മാസ്സ് ​ഗെറ്റപ്പിലാണ് ബേസിൽ ജോസഫും, ടോവിനോ തോമസും. ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ് എന്ന സംഭാഷണത്തോടെ, തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചന ടീസറിലുണ്ട്. ഇനി വരാൻ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലൻ തീയേറ്റർ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് "അതിരടി" ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറിൽ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസർ. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. പടക്കളം എന്ന ട്രെൻഡ് സെറ്റർ ചിത്രമൊരുക്കിയ മനു സ്വരാജ് മലയാളത്തിൽ പുത്തൻ പരീക്ഷണമായ അനൗൺസ്മെന്റ് ടീസർ അതിരടിക്കായി സംവിധാനം ചെയ്തത്. പ്രേമലുവിന്റെ ഛായാ​ഗ്രാഹകനായ അജ്മൽ സാബുവാണ് ക്യാമറയും എഡിറ്റിം​ഗും നിർവഹിച്ചത്.

"മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം" എന്ന കുറിപ്പോടെ നേരത്തെ ചിത്രത്തിന്റ കാസ്റ്റിംഗ് കാൾ പുറത്തു വന്നിരുന്നു. ആഴ്ചകൾക്ക് മുൻപ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ പുറത്ത് വിട്ടത്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരുചിത്രത്തിൽ ഒരുമിച്ചു എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിഷ്ണു വിജയ് ആണ് ​സം​ഗീത സംവിധാനം.

ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT