'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ
Published on

ഐ.വി. ശശി ചിത്രം വാർത്തയുടെ ക്ലൈമാക്സ് രംഗങ്ങൾ തു യാ മേൻ എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു സീനിന് പ്രചോദനമായിട്ടുണ്ടെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ. 1000 തവണയെങ്കിലും കണ്ടിട്ടുള്ള രംഗമാണ് വാർത്തയുടെ ക്ലൈമാക്സ് പോർഷൻ. അത് തന്റെ മനസ്സിൽ എപ്പോഴുമുണ്ടെന്നും അത് അറിഞ്ഞോ അറിയാതെയോ തു യാ മേനിലെ രംഗത്തിന് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജോയ് നമ്പ്യാർ.

ബിജോയ് നമ്പ്യാരുടെ വാക്കുകൾ:

വാർത്തയുടെ ക്ലൈമാക്സ് എനിക്ക് ഇഷ്ടമാണ്. മമ്മൂട്ടിയുടെ കഥാപാത്രം പെട്ടിയുമായി പോകുമ്പോൾ സീമ തടയുകയാണ്. അപ്പോൾ അദ്ദേഹത്തിന്റെ ഒരു ലെങ്തി മോണോലോഗ് ഉണ്ട്. അത് കഴിയുമ്പോൾ അദ്ദേഹത്തിന് വെടിയേൽക്കുകയാണ്. മോഹൻലാലിന്റെ കഥാപാത്രം വരികയും അദ്ദേഹത്തിന് വെടിയേൽക്കുകയും ആ വണ്ടിയും പൊട്ടിത്തെറിക്കും ഒക്കെ ചെയ്യുന്നുണ്ട്. അതൊരു അസാധ്യ ക്ലൈമാക്സാണ്. എന്റെ തു യാ മേൻ എന്ന സിനിമയിൽ അത്തരമൊരു എക്സ്പ്ലോഷൻ സീനുണ്ട്. വാർത്തയിലെ ആ എക്സ്പ്ലോഷനാണ് അതിന് പ്രചോദനമായത്.

ഞാൻ ആ രംഗം ഒരു 1000 തവണയെങ്കിലും കണ്ടിട്ടുണ്ടാകും. എല്ലാ ദിവസവും ഉച്ച ഭക്ഷണം കഴിക്കുമ്പോൾ ആ രംഗം ഞാൻ കാണുമായിരുന്നു. മോഹൻലാൽ സാറിന്റെ കഥാപാത്രം ആ പോലീസുകാരനെ തല്ലുവാൻ ടെന്നീസ് കോർട്ടിലേക്ക് പോകുന്ന രംഗം മുതലാണ് ഞാൻ എപ്പോഴും കാണാറുള്ളത്. എല്ലാ ദിവസവും അത് ഞാൻ കാണും.

Related Stories

No stories found.
logo
The Cue
www.thecue.in