
എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും സംവിധായകനും നടനുമായ ബേസിൽ ജോസഫും നിർമാതാക്കളായി ആദ്യ സിനിമാ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ രസകരമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സിനിമാ പ്രഖ്യാപനം നടന്നത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ ഒരുക്കിയ ബേസിൽ ജോസഫിനൊപ്പം ഡോ. അനന്തുവും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെ പ്രതീക്ഷിക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പറയുന്നു.
കഴിഞ്ഞ ദിവസം ആണ് ഇരുവരും സിനിമാ നിർമാണ കമ്പനി പ്രഖ്യാപിച്ചത്. 'ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്' എന്ന പേരിലാണ് ഡോ. അനന്തു. എസ്. ചലച്ചിത്ര നിർമാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് വെച്ചാണ് നടന്നത്.
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്നാണ് ബേസിലിന്റെ നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ബേസിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. 'ഞാൻ ഇത് വരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമ്മാണം. ഇപ്പോഴും അത് എങ്ങനെ വേണമെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എങ്കിലും കൂടുതൽ മികച്ചതും ധീരവും പുതിയ രീതിയിലുമുള്ള കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം' എന്നാണി ബേസിൽ കുറിച്ചത്.