എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

കേരളത്തില്‍ 2021ല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചത് ഒരു ട്രെന്‍ഡ് അല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍. മഹാമാരികളുടെയും മഹായുദ്ധങ്ങളുടെയും കാലത്ത് നിലവിലിരിക്കുന്ന ഭരണത്തോട് ഒരു ആഭിമുഖ്യം പുലര്‍ത്തുകയെന്നത് ലോകമൊട്ടാകെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ശക്തനായ ഒരു ഭരണാധികാരിയെന്ന് ജനങ്ങള്‍ കാണുന്ന ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തില്‍ നിലവില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നും കോണ്‍വര്‍സേഷന്‍ വിത്ത് മനീഷ് നാരായണനില്‍ എം.ജി.രാധാകൃഷ്ണന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan
ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കണം? വേണു രാജാമണി അഭിമുഖം

തെരഞ്ഞെടുപ്പുകള്‍ പ്രവചനങ്ങളെയും നിരീക്ഷണങ്ങളെയും പലപ്പോഴും പറ്റിക്കാറുണ്ട്. കേരളത്തിന്റെയൊരു സവിശേഷത അഞ്ച് വര്‍ഷം കൂടുമ്പോള്‍ കേരളീയര്‍ അവരുടെ ഇഷ്ടം മാറ്റി മാറ്റി പ്രയോഗിക്കുന്നതാണ്. അതില്‍ വ്യത്യസ്തമായത് 2021ലെ സംഭവമാണ്. ആ തെരഞ്ഞെടുപ്പ് തന്നെ വളരെ അസാധാരണമായ ഒരു സാഹചര്യത്തില്‍ ഉണ്ടായതാണ്. അതൊരു ട്രെന്‍ഡല്ല, അതൊരു അപഭ്രംശമാണെന്ന് വേണമെങ്കില്‍ പറയാം. അതിന് കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാരണം കോവിഡ് ആണ്. മഹാമാരികളുടെയും മഹായുദ്ധങ്ങളുടെയും കാലത്ത് നിലവിലിരിക്കുന്ന ഭരണത്തോട് ഒരു ആഭിമുഖ്യം പുലര്‍ത്തുകയെന്നത് ലോകമൊട്ടാകെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ശക്തനായ ഒരു ഭരണാധികാരിയെന്ന് ജനങ്ങള്‍ കാണുന്ന ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും.

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan
കേരള സ്റ്റോറിയില്‍ നിന്ന് കേരളം ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്; ഫ്രെഡ്ഡി വി. ഫ്രാൻസിസ് അഭിമുഖം

നമ്മുടെയെല്ലാം ബുദ്ധിമുട്ടുകളുടെ കാലത്ത് അതിജീവനത്തെ നയിച്ചയൊരാളുണ്ട് എന്ന് പറഞ്ഞതുപോലെയുള്ള സാഹചര്യത്തില്‍ നടന്ന ഒരു തെരഞ്ഞെടുപ്പാണ്. അതാണ് തുടര്‍ച്ചയുടെ പ്രധാനപ്പെട്ട കാരണമെന്നാണ് വിലയിരുത്തല്‍. അതു മാത്രമല്ല, കേരളത്തില്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷമായി കാണുന്ന ഒരു പ്രവണത ഇടതുപക്ഷത്തിന്റെ മേധാവിത്വമാണ്. അതും വാസ്തവത്തില്‍ ഒരു പുതിയ കാര്യമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയാണ് ജയിച്ചതെങ്കില്‍ പോലും അതൊരു വളരെ ചെറിയ മാര്‍ജിനിലായിരുന്നു. അതുവരെ വി.എസ്. സര്‍ക്കാരായിരുന്നു, ഇടതുപക്ഷ സര്‍ക്കാരായിരുന്നു. കേരളത്തിന്റെ പാരമ്പര്യം അനുസരിച്ച് ഭരണവിരുദ്ധ വികാരം അപ്പോള്‍ തന്നെ പ്രകടമാകുന്നതാണ് പതിവ്. എന്നാല്‍ ഈ ഇരുപത് വര്‍ഷം ഇന്ത്യയില്‍ മുഴുവന്‍ ഇടതുപക്ഷം ഏറ്റവും ദുര്‍ബലമായ കാലം കൂടിയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan
ഇറാന്‍ യുദ്ധം നീളുമോ? ഭരണം അട്ടിമറിക്കാന്‍ അമേരിക്കക്ക് ആകുമോ? നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഇക്കാലയളവിലാണ് ബിജെപി കേരളത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറുന്നത്. യുഡിഎഫിന്റെ വോട്ടുകളിലേക്കാണ് അവര്‍ കടന്നു കയറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയെങ്കിലും 5 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് ഒരു വളര്‍ച്ചയുണ്ടായി. ഇടതുപക്ഷ വിരുദ്ധ വോട്ടുകള്‍ ബിജെപി ശക്തിപ്രാപിച്ചതോടെ രണ്ടായി വിഭജിക്കപ്പെട്ടു. സാമ്പ്രദായികമായി അഞ്ചുവര്‍ഷത്തിനിടെ ഉണ്ടാകുന്ന ഭരണവിരുദ്ധ വികാരത്തെ ഇത് ദുര്‍ബലപ്പെടുത്തി. ഇതാണ് നമ്മള്‍ കാണുന്നത്. ന്യൂനപക്ഷങ്ങള്‍ യുഡിഎഫില്‍ കേന്ദ്രീകരിക്കുകയും ഹിന്ദു വിഭാഗങ്ങളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. നിലവില്‍ യുഡിഎഫിന് ഒരു മേല്‍ക്കൈയാണ് കാണുന്നത്. എല്‍ഡിഎഫിന് ഒരു വിജയം ലഭിക്കണമെങ്കില്‍ അദ്ഭുതകരമായ സാഹചര്യങ്ങള്‍ പ്രവര്‍ത്തിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in