Film Events

തമിഴില്‍ ഗൂഗിള്‍ കുട്ടപ്പന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ റീമേക്കില്‍ സുരാജിന്റെ റോളില്‍ കെ.എസ്. രവികുമാര്‍

മലയാളത്തില്‍ വന്‍ വിജയമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്കില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ സംവിധായകന്‍ കെ.എസ് രവികുമാര്‍. ഗൂഗിള്‍ കുട്ടപ്പന്‍ എന്ന പേരിലാണ് സിനിമ. നവാഗതനായ രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീത സംവിധായകന്‍

എഴുപതുകാരനായ നാട്ടിന്‍പുറത്തുകാരന്‍ ഭാസ്‌കരന്‍ പൊതുവാളിന് വിദേശത്തുള്ള മകന്‍ സഹായത്തിന് റോബോട്ടിനെ അയക്കുന്നതാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. തമിഴിലെത്തുമ്പോള്‍ തിരക്കഥയില്‍ മാറ്റങ്ങളുണ്ട്. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. കെ.എസ് രവികുമാറിനൊപ്പം സഹസംവിധായകരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് ശബരിയും ശരവണനും.

ബിഗ് ബോസ് താരങ്ങളായ തര്‍ഷനും ലോസലിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. യോഗി ബാബുവാണ് മറ്റൊരു താരം.

ഐ ആം ഗെയിമില്‍ ഒരു 'സീക്രട്ട് എലമെന്‍റ് ' ഉണ്ട്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കും: അശ്വിന്‍ ജോസ്

ആ മലയാള സിനിമ കണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല, എന്നെങ്കിലും അതുപോലുള്ള വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം: കതിര്‍

അവരെല്ലാം മലയാളത്തില്‍ നിന്നുമുണ്ടായ ഇന്‍റര്‍നാഷണല്‍ നടന്മാരാണ്, അവര്‍ ശരിക്കും 'സൂപ്പര്‍ ഹ്യൂമണ്‍സാണ്': അരുണ്‍ ചെറുകാവില്‍

ആ നടന്‍ ചെയ്ത കഥാപാത്രം തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു, പക്ഷെ സാധിച്ചില്ല: ഹക്കീം ഷാജഹാന്‍

ബാബുരാജ് നല്ല സംഘാടകനായിരിക്കാം, എന്നാൽ ആരോപണ വിധേയരായവർ മാറി നിൽക്കുക തന്നെ വേണം: മാല പാർവതി

SCROLL FOR NEXT