ആ മലയാള സിനിമ കണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല, എന്നെങ്കിലും അതുപോലുള്ള വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം: കതിര്‍

ആ മലയാള സിനിമ കണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല, എന്നെങ്കിലും അതുപോലുള്ള വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം: കതിര്‍
Published on

ആവേശം കണ്ട രാത്രി തനിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് നടൻ കതിർ. എങ്ങനെയാണ് ഇത്രയും മനോഹരമായി ഒരാൾക്ക് അഭിനയിക്കാൻ സാധിക്കുക എന്ന് പല തവണ ആലോചിച്ചിട്ടുണ്ട്. അന്നുമുതൽ താൻ എപ്പോഴായിരിക്കും ഇത്തരമൊരു കഥാപാത്രം ചെയ്യുക എന്ന് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ടെന്നും കതിർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കതിരിന്റെ വാക്കുകൾ

കേരളത്തിൽ ഒട്ടുമിക്ക എല്ലാ സ്ഥലത്തും തമിഴ് ​ഗാനങ്ങൾ നമുക്ക് കേൾക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഞാനിപ്പോൾ ഐആം ​ഗെയിം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രാത്രിയൊക്കെ ഷൂട്ട് കഴിഞ്ഞ്, അതിരാവിലെ പോകുമ്പോൾ, സംവിധായകൻ നഹാസ് ഹിദായത്ത് ഫുൾ എനർജിയിൽ തമിഴ് കുത്ത് പാട്ടുകൾ വെക്കും. തമിഴിനോട് മലയാളികൾക്ക് ഇത്രയും ഇഷ്ടമുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഓരോ തവണയും കൊച്ചിയിലേക്ക് വരുമ്പോൾ, കേരളത്തിൽ നിന്നുള്ളവർക്കെല്ലാം ഞാൻ ടെക്സ്റ്റ് ചെയ്യും, ചേട്ടാ എവിടുണ്ട് എന്ന് പറഞ്ഞ്. ഇവിടെയുള്ള പ്രേക്ഷകർ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. ഇറങ്ങുന്നത് ഒരു നല്ല സിനിമയാണെങ്കിൽ, കൃത്യമായ പ്രൊമോഷൻ പോലും ഇല്ലാതെ തന്നെ കേരളതതിൽ അത് ഹിറ്റാകും.

മീശയുടെ ഷൂട്ട് നടക്കുമ്പോഴാണ് ആവേശം ഇറങ്ങുന്നത്. അന്ന് നല്ല മഴയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഒരു തിയറ്ററിൽ ഞാൻ മാത്രം പോയി ആ സിനിമ കണ്ട് രാത്രി രണ്ട് മണിക്ക് തിരിച്ച് റൂമിലെത്തി. എനിക്ക് അന്ന് ഉറങ്ങാൻ സാധിച്ചിരുന്നില്ല. അന്നുമുതൽ മനസിൽ ഒരു ചോദ്യം വന്നു, എന്നായിരിക്കും ഇതുപോലെ ഒരെണ്ണം നമ്മളും ചെയ്യുന്നത് എന്ന്. അവിടെയുള്ള കൊമേർഷ്യൽ വൈബ് ഇവിടെ അഡാപ്റ്റ് ചെയ്യുന്നുണ്ട്, ഇവിടെയുള്ള കണ്ടന്റും ലൈഫ് സെലിബ്രേഷനും അവിടെ അഡാപ്റ്റ് ചെയ്യുന്നുണ്ട്. ഇരു ഭാഷകൾക്കിടയിൽ മനോഹരമായ ഒരു ബോണ്ട് നിലനിൽക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in