ഐ ആം ഗെയിമില്‍ ഒരു 'സീക്രട്ട് എലമെന്‍റ് ' ഉണ്ട്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കും: അശ്വിന്‍ ജോസ്

ഐ ആം ഗെയിമില്‍ ഒരു 'സീക്രട്ട് എലമെന്‍റ് ' ഉണ്ട്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കും: അശ്വിന്‍ ജോസ്
Published on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഐ ആം ​ഗെയിം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ചിത്രത്തിൽ ഒരു ചെറിയ ഫാന്റസി എലമെന്റ് ഉണ്ടെന്നും അത് ക്വീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ നഹാസ് തന്നോട് ഷെയർ ചെയ്തിരുന്നെന്നും നടൻ അശ്വിൻ ജോസ്. താനും നഹാസും ഇത്തരത്തിലുള്ള ഒരുപാട് കഥകൾ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നും അശ്വിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അശ്വിൻ ജോസിന്റെ വാക്കുകൾ

ക്വീൻ സിനിമയിൽ ചെറിയൊരു റോളിൽ നഹാസ് ഹിദായത്തുമുണ്ടായിരുന്നു. കോളേജിൽ എപ്പോഴും അടി നടക്കുമല്ലോ. അപ്പോൾ എന്റെ ഓപ്പോസിറ്റ് എപ്പോഴും വരിക ഇവനായിരിക്കും. ആ സമയത്തും ഞങ്ങൾ സിനിമ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴും കഥകളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറയും. അപ്പോൾ തന്നെ ഇപ്പോൾ ഷൂട്ട് ചെയ്യുന്ന ദുൽഖർ സൽമാൻ സിനിമയുടെ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. കഥയല്ല, ഒരു ചെറിയ ഫാന്റസി എലമന്റ് അതിലുണ്ട്, ആ എലമെന്റ് ഷെയർ ചെയ്തിരുന്നു. അതാണ് ഇപ്പോൾ അവൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അന്നും കഥകൾക്ക് പരിധികൾ ഇല്ലായിരുന്നു. എല്ലാം, ഇഷ്ടമുള്ള രീതിയിൽ ഞങ്ങൾ പറയും.

കളർപടം ഷോട്ട്ഫിലിം ചെയ്യുന്നതിന് മുമ്പ് 14 ഡേയ്സ് ഓഫ് ലവ് എന്നൊരു പരിപാടി നഹാസ് ചെയ്തിരുന്നു, ഉണ്ണി ലാലുവിനെ വച്ച്. ഞങ്ങൾ സുഹൃത്തുക്കൾക്കിടിയിൽ കളിയാക്കുമായിരുന്നു, ടു കെ കിഡ്സിന്റെ ​ഗൗതം വാസുദേവ് മേനോനാണ് നീ എന്നൊക്കെ പറഞ്ഞ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ പെട്ടന്ന് ഒരു ദിവസം വിളിക്കുന്നു, അളിയാ, ഒരു പരിപാടിയുണ്ട്, നമുക്ക് പിടിക്കാം എന്നൊക്കെ പറഞ്ഞ്. ഞാനും ഓക്കെ പറഞ്ഞു. പിന്നെ നേരിട്ട് ഇരുന്നപ്പോഴാണ് ഒരു പാട്ട്, പിന്നെ, അതിനെ ചുറ്റിപ്പറ്റി കഥ എന്നിങ്ങനെയുള്ള ബ്രീഫ് നഹാസ് തരുന്നത്. അതൊരു കോവിഡ് കാലമായിരുന്നു. ഇപ്പോഴൊന്നും സിനിമ ചെയ്യാൻ സാധിക്കില്ല എന്ന് നമുക്കും അറിയാം. അപ്പോൾ സിനിമയുടെ ഫീൽ കിട്ടുന്ന ഒരു കാര്യം ചെയ്യാം എന്ന തോട്ടിലാണ് കളർ പടത്തിന്റെ പ്ലാനിങ് തുടങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in