Boxoffice

മനസ് തൊടുന്ന ജീവിത ഗന്ധിയായ സിനിമ, അൻപോട് കണ്മണിയെ പ്രശംസിച്ച് സംവിധായകൻ എം. മോഹനൻ

നമുക്ക് ചുറ്റുമുള്ള ആരിലൂടെയോ കടന്നു പോകുന്ന രസകരമായ സംഭവങ്ങളും, ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കി അവതരിപ്പിച്ച അൻപോട് കണ്മണി നല്ലൊരു കുടുംബ ചിത്രമാണ് അൻപോട് കൺമണിയെന്ന് സംവിധായകൻ എം.മോഹനൻ. കഥ പറയുമ്പോൾ, മാണിക്യക്കല്ല്, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളുടെ സംവിധായകനാണ് എം.മോഹനൻ.

അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'അന്‍പോട് കണ്‍മണി'. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. അൻപോട് കണ്മണി എന്ന സിനിമയിൽ സംസാരിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്ന് നടൻ അർജുൻ അശോകൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടികൾ ഉണ്ടാകാതിരിക്കുമ്പോൾ ദമ്പതികൾ നേരിടുന്ന പ്രശ്നനങ്ങളാണ് സിനിമയിൽ പറയുന്നത്. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.

ലിജു തോമസ്

അൻപോട് കണ്മണി എന്ന സിനിമയ്ക്ക് വേണ്ടി തലശ്ശേരി ഭാഷയുടെ ശൈലി പഠിക്കാൻ കഷ്ടപ്പെട്ടുവെന്ന് നടനും സംവിധായകനുമായ അൽത്താഫ് സലിം. ചിത്രത്തിലേക്ക് വരുമ്പോൾ അർജുൻ അശോകനായിരുന്നു ധൈര്യം. ഭാഷ കൈകാര്യം ചെയ്യാൻ സിനിമയുടെ എഴുത്തുകാരൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഒരുക്കങ്ങൾ വേണ്ടി വന്നിട്ടില്ലെന്ന് അൽത്താഫ് സലിം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അൽത്താഫ് സലിം പറഞ്ഞത്:

സിനിമയിൽ അർജുൻ അശോകൻ ഒക്കെ എറണാകുളം സ്ലാങ് പിടിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ അൻപോട് കണ്മണിയിലേക്ക് പോകുന്നത്. കൊറച്ചു കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിലെ തലശ്ശേരി ഭാഷ കൈകാര്യം ചെയ്തത്. വരികൾ മനഃപാഠമാക്കി. സഹായിക്കാൻ സിനിമയുടെ എഴുത്തുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ച് ഭാഷയുടെ വശങ്ങൾ മനസ്സിലാക്കി. ഈ സിനിമയ്ക്ക് വേണ്ടി മാത്രമേ ഇത്രയും ഒരുക്കങ്ങൾ ഉണ്ടായിട്ടുള്ളൂ. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഇത്രയും ഒരുക്കങ്ങൾ ഉണ്ടായിരുന്നില്ല. ഭാഷയുടെ ശൈലി പഠിച്ചെടുക്കുക എന്നതാണ് നോക്കിയത്. വരികൾ കൃത്യമായി പറയുക എന്നതായിരുന്നു ശ്രദ്ധ. ആ ദേശത്തുള്ള ആരെങ്കിലും സിനിമ കണ്ടാലേ കൃത്യമായി വന്നിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. കൃത്യമായ ഒരു ഫീഡ്ബാക്ക് അപ്പോഴാണ് ലഭിക്കുക.

സംവിധായകൻ ലിജു തോമസ് സിനിമയെക്കുറിച്ച്

സെൻസിറ്റിവായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് അൻപോട് കണ്മണി. അതിനർത്ഥം വിവാദമുണ്ടാക്കാൻ പോകുന്ന ഒരു സിനിമ എന്നല്ല. ചില കുടുംബങ്ങളിൽ ആളുകൾ അനുഭവിക്കുന്ന പ്രശ്നത്തെ അഡ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു എന്നേയുള്ളു. ഡോക്യുമെന്ററി സ്വഭാവമുള്ള ഒരു വിഷയമാണ് സിനിമയിൽ പറഞ്ഞു പോകുന്നത്. അതിനെ സറ്റയർ രീതിയിൽ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. കുട്ടികളില്ലാത്ത പ്രശ്നമാണ് സിനിമയിൽ പറയുന്നത് എന്ന് നേരത്തെ തന്നെ പുറത്തുവിട്ട കാര്യമാണ്. ഈ പ്രശ്നം അനുഭവിക്കുന്നവർക്ക് എങ്ങനെ ഇത് വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കണമെന്നും തന്റെ കൂടെ ആരുണ്ടാകുമെന്നും അറിയുന്നുണ്ടാകില്ല. ഈ ബുദ്ധിമുട്ടിന്‌ ആര് മുൻകൈ എടുത്ത് ഉത്തരം കണ്ടെത്തും എന്നതും അവർക്ക് ചോദ്യമാണ്. ചില കുടുംബങ്ങളിൽ മാത്രമാണ് തുറന്ന സംസാരങ്ങൾ സാധ്യമാകുന്നുള്ളു. അങ്ങനെയല്ലാത്തവർക്ക് ഒരു ഗൈഡൻസായിരിക്കും സിനിമ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പോകേണ്ട ഒരു വഴി ഈ സിനിമയിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT