നിരവധി തൊഴിലവസരങ്ങളുമായി ഫെസ്‌കോ ഗ്രൂപ്പിന്‍റെ വിഷന്‍ 2040

നിരവധി തൊഴിലവസരങ്ങളുമായി  ഫെസ്‌കോ ഗ്രൂപ്പിന്‍റെ വിഷന്‍ 2040
Published on

റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിഷന്‍ 2040 പ്രഖ്യാപിച്ച് ഫെസ്കോ ഗ്രൂപ്പ്. 100 ബില്ല്യണ്‍ രൂപ ലക്ഷ്യമിടുന്ന 78 പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഇന്ത്യയിലും വിദേശത്തുമായാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ 12 നഗരങ്ങളിലും മിഡില്‍ ഈസ്റ്റിലുമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. അറക്കല്‍ ബാവ പറഞ്ഞു.

ഇന്ത്യയിലായിരിക്കും പദ്ധതി ആരംഭിക്കുക. അവസാന ഘട്ടത്തില്‍ ദുബായിലും ഷാർജയിലും ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പടെ 22 പദ്ധതികളാണ് നടപ്പിലാക്കുക. വിഷന്‍ 2040 പ്രഖ്യാപനച്ചടങ്ങ് 'ഫെസ്‌കോ ദി ഫ്യൂച്ചര്‍‘ ദുബായ് മില്ലിനിയം പ്ലാസ ഹോട്ടലിൽ വെച്ച് നടക്കും . ചടങ്ങില്‍ അന്തര്‍ദേശീയ, ദേശീയ രംഗത്തുളളവർ സംബന്ധിക്കും. മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സര്‍ഫറാസ്, സഫ്വാന്‍ എന്‍.ടി തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

logo
The Cue
www.thecue.in