ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം
Published on

ഗർഭിണിയായ ദളിത് വിധവയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ'എ പ്രഗ്‌നന്റ് വിഡോ'യ്ക്ക് ശ്രീലങ്ക-സിലോൺ 22-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം. തിരക്കഥയിലെ മികവിനാണ് പുരസ്‌കാരം. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള സർക്കാർ സംവിധാനത്തിന്റെ സമീപനം ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നതായി ജൂറി വിലയിരുത്തി. കൊളംബോയിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ശ്രീലങ്കൻ പാർലമെന്റംഗം ചമിന്ദ്രാനി കിരിയെല്ലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീലങ്കൻ പാർലമെന്റംഗം ഓഷാനി ഉമാംഗ ഹപുആരാച്ചി സർട്ടിഫിക്കറ്റ് കൈമാറി. തുറമുഖ- വ്യോമയാന മന്ത്രി ബോസ് ധർമലിംഗം, നടനും വ്യോമയാന സെക്രട്ടറിയുമായ കെ.ജി. മധുഷാൻ ഹരിന്തര, ഡോ.എച്ച്.ഇ.എം.എൻ. സർദാർ അലി (ഇൻഡോ-ശ്രീലങ്ക ഫിലിം ആൻഡ് കൾച്ചറൽ ഫോറം), ഏഷ്യ ടി. വി. മാനേജിങ് ഡയറക്ടർ ഡോ. അശങ്ക ദിശാനായകെ, ലിങ്കൺ ആർ പ്രഭാകരൻ (യുഎസ്എ) ആന്ധ്രാപ്രദേശ് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അമ്പാട്ടി മധു മോഹൻ കൃഷ്ണ, ഡോ. സുനിൽ ഡി. ബി. അബേയരത്നെ, ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേറ്റർ, ചെയർമാൻ - ഐസിടി ലോയേഴ്സ് ഗിൽഡ് - ശ്രീലങ്ക, സ്റ്റെർലിങ് ദേവദാസ് (ബാലിസ് എന്റർടൈൻമെന്റ് - ശ്രീലങ്ക), കുമാരവേൽ ജഗനാഥൻ, ഡോ. ദിൽഹാൻ സമ്പത്ത് ജയത്തിലകെ എന്നിവർ സംബന്ധിച്ചു.

ഉണ്ണി കെ.ആർ. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യാസചിത്ര ഫിലിംസിനുവേണ്ടി ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടാണ് നിർമാണം. ട്വിങ്കിൾ ജോബി, ശിവകുമാർ, അജീഷ് കൃഷ്ണ, തുഷാര പിള്ള തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. സാം ലാൽ പി തോമസ് ക്യാമറയും, സുജിർ ബാബു സുരേന്ദ്രൻ എഡിറ്റിങ്ങും നിർവഹിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in