Gulf

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസലോകം. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാൽ ഇത്തവണ തിരുവോണം പൊതു അവധി ദിനത്തിലാണ്. വെള്ളിയാഴ്ച നബി ദിനം, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയായി. ഇതോടെ ഓണഘോഷം കേമമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം. യുഎഇ യിലെ ഓണവിപണി സജീവമായി കഴിഞ്ഞു. ഓണകോടി എടുക്കുന്നതിന്റെയും സദ്യവട്ടങ്ങൾ ഒരുക്കുന്നതിന്റെയും തയ്യാറെടുപ്പിലാണ് പ്രവാസികൾ.

പതിവ് പോലെ ഓണാഘോഷം വിപുലമാക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള തനത് പഴം-പച്ചക്കറി ഉത്പന്നങ്ങൾ ശർക്കര- ഉപ്പേരി തുടങ്ങി നാടൻ ഓണപലഹാരങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 2500 ടൺ പഴം- പച്ചക്കറി ഉത്പന്നങ്ങളാണ് ഇത്തവണ ജിസിസിയിലെ ഓണവിപണിയിൽ ലുലു എത്തിക്കുന്നതെന്ന് ലുലു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ഡയറക്ടർ സുൾഫിക്കർ കടവത്ത് പറഞ്ഞു. കേരളത്തിലെ തനത് ഉല്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലുലു ഓണ സദ്യ ഒരുക്കുന്നത്. 25 തരം വിഭവങ്ങളുടെ ഓണ സദ്യയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. 30 തരം പായസങ്ങളുള്ള പായസ മേളയാണ് മറ്റൊരു പ്രധാന ആകർഷണം. നവരത്ന പായസം, ഇളനീർ പായസം, ചക്ക പായസം, മില്ലെറ്റ് പായസം തുടങ്ങിയ ഹെൽത്തി ചോയ്സുകളും ഇത്തവണ പായസ മേളയിലുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ട് എത്തിയും ഓർഡറുകൾ ബുക്ക്‌ ചെയ്യാനാകും. വൈവിധ്യമാർന്ന ഓണപൂക്കളും ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ' ഓണം ഇവിടെയാണ് ' എന്ന പേരിലാണ് ഇത്തവണ ലുലുവിലെ ഓണം ക്യാംപെയ്ൻ.

ഷാർജ സഫാരി മാള്‍ ഏഴാം വർഷത്തിലേക്ക്

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ചിത്ര ദുബായില്‍, ടൈംലസ് മെലഡീസ് ശനിയാഴ്ച എക്സ്പോ സെന്‍റർ ഷാർജയില്‍ വൈകീട്ട് 6 മണിക്ക്

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

SCROLL FOR NEXT