Brand Stories

ദുബായ് കെയേഴ്സുമായി കൈകോർത്ത് അറക്കൽ ഗോൾഡ് & ഡയമണ്ട്സ്

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബായ് കെയേഴ്സുമായി കൈകോർത്ത് അറക്കൽ ഗോൾഡ് & ഡയമണ്ട്സ്. ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന്‍റെ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബായ് കേയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം ആഢംബരമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സമൂഹത്തിന്‍റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് സ്ഥാപനം വിശദീകരിച്ചു. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബായ് കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ചെയർമാൻ തൻവീർ സിപി പറഞ്ഞു.

മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബായ് കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT