ഡബിൾ മോഹനനായി ഞെട്ടിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി വിലായത്ത് ബുദ്ധ ടീസർ

ഡബിൾ മോഹനനായി ഞെട്ടിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി വിലായത്ത് ബുദ്ധ ടീസർ
Published on

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. പൃഥ്വിരാജിന്റെ കരിയറിലെ ഒരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലെ ഡബിൽ മോഹനൻ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. വിലായത്ത് ബുദ്ധ ഉടൻ തിയറ്ററുകളിൽ എത്തും.

ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഉർവ്വശി തീയേറ്റേഴ്സിഴ്‍സിന്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ.

അനുമോഹൻ, പ്രശസ്‍ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്‍ണനാണു നായിക.എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജെയ്ക്ക് ബിജോയ് സിന്റെതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്& രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ.മേക്കപ്പ് മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ് പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യട്ടീവ് - പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കു കടന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുമ്പോള്‍ പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ സിനറ്റ് സേവ്യറുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in