Television

വേല ആരംഭിക്കലാമാ.. കൊവിഡിനിടെ ബിഗ് ബോസ് പുതിയ സീസണ്‍ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

കൊവിഡ് വ്യാപനവും ചലച്ചിത്ര മേഖലയുടെ സ്തംഭനാവസ്ഥയും നിലനില്‍ക്കെ ബിഗ് ബോസ് സീസണ്‍ നാല് പ്രഖ്യാപിച്ച് സ്റ്റാര്‍ വിജയ് ചാനല്‍. ബിഗ് ബോസ് തമിഴ് പതിപ്പാണ് അവതാരകന്‍ കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ പുതിയ സീസണ്‍ പ്രേക്ഷകരിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബോസ് സീസണ്‍ ഫോര്‍ പ്രമോ വീഡിയോയില്‍ കമല്‍ഹാസന്‍ ഇങ്ങനെ പറയുന്നു ''ലോകം ഒരു കൊച്ചുഗ്രാമമാണെന്ന് നമ്മള്‍ മനസിലാക്കിയ സമയം. നിങ്ങളും ഞാനും ജോലിക്ക് പോയില്ലെങ്കില്‍ നമ്മളെ ആശ്രയിക്കുന്ന പലരും പ്രതിസന്ധിയിലാകും. അഞ്ച് മാസമായി പലരും ദുരിതത്തിലാണ്. ലോകാരോഗ്യസംഘടനയുടെ പ്രോട്ടോക്കോള്‍ പാലിച്ച് ജോലി തുടരാം. ഒരു പുതിയ തുടക്കത്തിനായി നമ്മുക്ക് മുന്‍കയ്യെടുക്കാം. പുതിയ ജീവിതത്തിനായി. ജോലി തുടങ്ങാം.''

ജൂലൈ ആദ്യവാരമാണ് ബിഗ് ബോസ് നാലാം സീസണ്‍ തുടങ്ങാനിരുന്നത്. അടുത്തിടെ ബിഗ് ബോസ് തെലുങ്ക് പതിപ്പും പ്രഖ്യാപിച്ചിരുന്നു

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT