Short Films

ഒറ്റ ടിക്കറ്റില്‍ ഒന്‍പത് ഷോര്‍ട്ഫിലിമുകള്‍, സക്കരിയയ്‌ക്കൊപ്പം ചര്‍ച്ച; പ്രദര്‍ശനമൊരുക്കി ദ്രാവിഡ എന്റര്‍ടെയ്‌മെന്റ്‌സ്

THE CUE

ഷെഡ്‌സ് ഇന്‍ഡോര്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തെരഞ്ഞെടുത്ത ഹൃസ്വ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി ദ്രാവിഡ എന്റര്‍ടെയ്മന്റ്‌സ്. സംവിധായകരായ അഞ്ജലി മേനോന്‍, ലീന മണിമേഖലൈ, അഭിനേത്രി അമല അക്കിനേനി എന്നിവരുള്‍പ്പെട്ട ജൂറി തെരഞ്ഞെടുത്ത ഏഴ് ഹൃസ്വ ചിത്രങ്ങളും ദ്രാവിഡ എന്റര്‍ടെയ്‌മെന്റ്‌സ് നിര്‍മിച്ച രണ്ട് ചിത്രങ്ങളുടെയും പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ഷെഡ്‌സ് ഇന്‍ഡോര്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഷോര്‍ട് ഫിലിമുകളും തെരഞ്ഞെടുത്ത പട്ടികയിലുണ്ട്. നാളെ (11-1-2020) മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ വെച്ചാണ് ഫെസ്റ്റിവല്‍.

നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ സംവിധായകനായ സക്കരിയ മുഹമ്മദ് ചടങ്ങില്‍ അതിഥിയായെത്തും. ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ശേഷം ഹൃസ്വ ചിത്രങ്ങളുടെ സംവിധായകരും സക്കരിയയും പ്രേക്ഷകര്‍ക്കൊപ്പമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. ലേ ജോര്‍ 23 /ഡേ 23, ഭൂമി, വണ്‍ ഫൈന്‍ ഡേ, ഫോര്‍ വോള്‍സ് ആന്‍ഡ് എ സ്‌മൈല്‍, സന്ധ്യാവേള, പേശും പോര്‍ ചിത്തിരമേ, ലേസ് കൊളേറിക്യസ് അനോണിമെസ്, ഡിവൈഡര്‍, പൈക്കിഞ്ചന ചിരി. ജനുവരി 12ന് രാവിലെ 10 മണിമുതലാണ് പ്രദര്‍ശനം, 250 രൂപയാണ് എന്‍ട്രി ഫീസ്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT