Film News

വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്': ഫെബ്രുവരി 4ന് ആമസോണില്‍

വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു. ഫെബ്രുവരി നാലിനാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. ജനുവരി 7നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചിത്രമാണ് രണ്ട്. പൊളിറ്റിക്കല്‍ സെറ്റയറായ ചിത്രത്തിന്റെ തിരക്കഥ ബിനുലാല്‍ ഉണ്ണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. 2022ല്‍ ആദ്യമായി തിയേറ്ററിലെത്തിയ മലയാള ചിത്രത്തിലൊന്നാണ് രണ്ട്. ഹെവന്‍ലി മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് നിര്‍മ്മാണം. അനീഷ് ലാല്‍ ആണ് ക്യാമറ. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT