Film News

ഹൃദയം തിയറ്റര്‍ റിലീസായിരിക്കും, പ്രണവ്-കല്യാണി ചിത്രം പാതി പൂര്‍ത്തിയായെന്ന് നിര്‍മ്മാതാവ്

മലയാള ചലച്ചിത്രമേഖലയില്‍ ഒടിടി vs തിയറ്റര്‍ റിലീസ് ചര്‍ച്ചകള്‍ സജീവമായിരിക്കെ, വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പിലാണ് വിശാഖ് സുബ്രഹ്മണ്യം ചിത്രത്തിന്റെ റിലീസിനെ കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയി. ഷൂട്ടിങ് പുനരാരംഭിച്ചതിന് ശേഷം റിലീസ് തിയതി പ്രഖ്യാപിക്കും. ഹൃദയം തിയറ്റര്‍ റിലീസായിരിക്കുമെന്നും, ലോകമെമ്പാടും ഒരേസമയം തിയറ്ററിലെത്തിക്കാനാണ് തീരുമാനമെന്നും വിശാഖ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഹൃദയം. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു. പ്രണവിനും കല്യാണിക്കും ഒപ്പം ദര്‍ശനാ രാജേന്ദ്രനും സിനിമയിലുണ്ട്. നോബിള്‍ ബാബു തോമസ് ആണ് സഹനിര്‍മ്മാണം.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT