ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ
Published on

ഹ്യൂമർ രംഗങ്ങളിൽ ഏറെ അനായാസമായി പെർഫോം ചെയ്യുന്ന നടനാണ് നിവിൻ പോളിയെന്ന് സംവിധായകൻ അഖിൽ സത്യൻ. 15 വർഷത്തോളമായി താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. താൻ വർക്ക് ചെയ്തിട്ടുള്ള അഭിനേതാക്കളിൽ ഏറ്റവും അനായാസമായി ഹ്യൂമർ ചെയ്യുന്നത് മോഹൻലാലാണെന്നും, ഈ പുതിയ തലമുറയിൽ അത്തരം ഒരു അനായാസത താൻ കണ്ടത് നിവിനിലാണെന്നും അഖിൽ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖിൽ സത്യന്റെ വാക്കുകൾ:

അച്ഛനൊപ്പം വർക്ക് ചെയ്തത് ഉൾപ്പെടെ 15 വർഷങ്ങളായി ഞാൻ മലയാള സിനിമയുടെ ഭാഗമാണ്. ഈ കാലയളവിൽ ലാൽ സാറും നെടുമുടി വേണു അങ്കിളും ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും എഫോർട്ട്ലെസായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ ലാൽ സാർ തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ട. ഈ പുതിയ തലമുറയിൽ അത്തരം ഒരു അനായാസത കണ്ടത് നിവിനിലാണ്. അത് ഒരു അനുഗ്രഹമാണ്. ഒരിക്കലും ലാൽ സാറുമായി താരതമ്യം ചെയ്യുകയല്ല, എന്നാലും പുതിയ തലമുറയിൽ ലാൽ സാറിനെപോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ നിവിൻ തന്നെയാണ്. അദ്ദേഹം ഒരു അണ്ടർറേറ്റഡ് ആക്ടറാണ്.

‘ഇമോഷണൽ രംഗങ്ങൾ അവതരിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ഡയലോഗുകളില്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുക പ്രയാസമാണ്’ എന്ന് ലാൽ സാർ ഒരിക്കൽ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്ന നടനാണ് നിവിൻ.

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ
മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

അതേസമയം അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം സർവ്വം മായ ഈ മാസം 25 ന് റിലീസ് ചെയ്യുകയാണ്. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. നിവിന് പുറമെ അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

Related Stories

No stories found.
logo
The Cue
www.thecue.in