Film News

അന്വേഷിപ്പിന്‍ കണ്ടെത്തുമെന്ന് ടൊവിനോ തോമസ്, പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലറിന്റെ തിരക്കഥ ജിനു എബ്രഹാമും സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസുമാണ്.

തമിഴ് നവനിരയിലെ മുന്‍നിര സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് മ്യൂസിക്. സന്തോഷ് നാരായണന്‍ ആദ്യമായി ഈണമൊരുക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന പ്രൊജക്ടിനുണ്ട്. അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ എന്നാണ് സിനിമയുടെ ഫസ്റ്റ് ലുക്കിനൊപ്പമുള്ള ടാഗ് ലൈന്‍

ഗിരീഷ് ഗംഗാധരന്‍ ക്യാമറയും, സൈജു ശ്രീധരന്‍ എഡിറ്റിംഗും. മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സമീറാ സനീഷ് കോസ്റ്റിയൂംസ്. പൃഥ്വിരാജ് സുകുമാരന്‍ നായകനായ കടുവ എന്ന സിനിമക്ക് പിന്നാലെ ജിനു എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രവുമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

മനു അശോകന്റെ 'കാണെക്കാണേ', വി.എസ് രോഹിതിന്റെ കള, സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്നീ സിനിമകളാണ് ടൊവിനോ തോമസ് പൂര്‍ത്തിയാക്കിരിക്കുന്നത്.

സന്തോഷ് നാരായണന്‍ എന്ന സംഗീത സംവിധായകനെ ഡിമാന്‍ഡ് ചെയ്യുന്ന സിനിമയാണ് ഇതെന്ന് തിരക്കഥാകൃത്ത് ജിനു എബ്രഹാം ദ ക്യു'വിനോട് പറഞ്ഞു.

ജിനു വി. എബ്രഹാം ദ ക്യു'വിനോട്

സന്തോഷ് നാരായണന്‍ സംഗീത സംവിധായകനായി വന്നാല്‍ കൊള്ളാമെന്ന ആഗ്രഹം തിരക്കഥാ രചനാ വേളയില്‍ സംവിധായകനോട് പങ്കുവച്ചിരുന്നു. ഡാര്‍വിന്‍ സമാന്തരമായി സന്തോഷ് നാരായണനെ ഈ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. അങ്ങനെ തിരക്കഥ കേള്‍ക്കാമെന്ന് സന്തോഷ് നാരായണന്‍ സമ്മതിച്ചു. ഒരു സൂം മീറ്റിംഗിലൂടെ അദ്ദേഹം തിരക്കഥ കേട്ടു. തുടര്‍ന്നാണ് സംഗീതമൊരുക്കാമെന്ന് സമ്മതിച്ചത്. നേരത്തെ ഒരു പാട് പ്രൊജക്ടുകള്‍ അദ്ദേഹത്തെ തേടി മലയാളത്തില്‍ വന്നിരുന്നുവെന്നും സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു.

പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല,പരിയേറും പെരുമാള്‍, വട ചെന്നൈ എന്നീ സിനിമകള്‍ക്കായി സന്തോഷ് നാരായണന്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും വന്‍സ്വീകാര്യത നേടിയിരുന്നു. ബാക്ക് ഗ്രൗണ്ട് സ്‌കോറിംഗിലും ദക്ഷിണേന്ത്യയില്‍ മുന്‍നിരയിലുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍.

തമിഴില്‍ കാര്‍ത്തിക് സുബ്ബരാജ്, പാ രഞ്ജിത്ത്, നളന്‍ കുമരസ്വാമി എന്നിവരുടെ മിക്ക ചിത്രങ്ങള്‍ക്കും ഈണവും ബാക്ക് ഗ്രൗണ്ട് സ്‌കോറും ഒരുക്കിയത് സന്തോഷ് നാരായണന്‍ ആണ്. കാര്‍ത്തിക് സുബ്ബരാജിന്റെ ഗ്യാംഗസ്റ്റര്‍ ത്രില്ലര്‍ ജഗമേ തന്തിരം ആണ് സന്തോഷ് നാരായണന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫലി, ഐശ്വര്യലക്ഷ്മി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

Anveshippin Kandethum movie from tovino thomas

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT