Film News

‘സൗബിന്‍ മാത്രം’; സിംഗിള്‍ ഷോട്ടില്‍ ഒന്നര മിനിറ്റ് ഡാന്‍സ് നമ്പറുമായി അമ്പിളി

THE CUE

സൗബിന്‍ ഷാഹിറിന്റെ രസകരമായ ഡാന്‍സ് നമ്പറുമായി അമ്പിളിയുടെ ആദ്യ ടീസര്‍. ഗപ്പിയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൗബിന്റെ രസകരമായ പെര്‍ഫോര്‍മന്‍സ്. സുഡാനി ഫ്രം നൈജിരിയ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സൗബിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും അമ്പിളിയിലേത് എന്നാണ് അറിയുന്നത്.

സൗബിന്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവീന്‍ നസീം ആണ്. നസ്രിയാ നസീമിന്റെ സഹോദരനാണ് നവിന്‍. നവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമയുമാണ് അമ്പിളി. ട്രാവല്‍ മുവീ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥയും ജോണ്‍പോള്‍ ആണ്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സി വി സാരഥി, മുകേഷ് ആര്‍ മേത്ത, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തന്‍വി റാം എന്ന പുതുമുഖ താരം ആണ് നായിക.

ഗപ്പിയിലെ പാട്ടുകള്‍ ഒരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും. ആര്‍ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT