കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ
Published on

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. ബംഗളൂരുവിലെ കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെയാണ് സംഭവം. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നേരത്തേ ഇന്‍കം ടാക്‌സ് പരിശോധന നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയും റെയ്ഡ് നടന്നിരുന്നു. ഇതിനിടയില്‍ സി.ജെ.റോയ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരളത്തിലും കര്‍ണാടകയിലും ഗള്‍ഫിലും അടക്കം നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള റോയ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായം കൂടാതെ വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സജീവമായിരുന്നു. മലയാളത്തില്‍ നാല് സിനിമകളും നിര്‍മിച്ചിട്ടുണ്ട്. 56 കാരനായ റോയ് സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു. കൊച്ചി സ്വദേശിയാണ്. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്റ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡും ഇന്‍കം ടാക്‌സ് വകുപ്പുമായി കേസുകള്‍ നടന്നു വരികയായിരുന്നു. ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിലും കര്‍ണാടക ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
logo
The Cue
www.thecue.in