Film News

'വൈകാരികമായി മുറിപ്പെട്ടുവെന്നോ?, ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'; റിമ കല്ലിങ്കല്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികണവുമായി നടി റിമ കല്ലിങ്കല്‍. എല്ലാ ബലാത്സംഗക്കേസുകളിലും സ്ത്രീകള്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിലൂടെ ഉദ്ദേശിക്കുന്നത് എന്താണെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് റിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ ബലാത്സംഗക്കേസുകളിലും സ്ത്രീകള്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിലൂടെ ആളുകള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

ആ പെണ്‍കുട്ടി കടന്നുപോയ ക്രൂരതയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നോ? വൈകാരികമായി ഞങ്ങള്‍ മുറിപ്പെട്ടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ?

ഓരോ തവണയും ഹാഷ്ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോളും, അത് നിര്‍ത്തി സ്‌ക്രീനിലേക്ക് ഞങ്ങള്‍ നോക്കിയെന്നോ?

എന്റെ പക്കല്‍ ഹാഷ്ടാഗുകള്‍ ഇല്ല', റിമ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT