Film News

രജനികാന്ത് അതിഥിയായി 'ലാല്‍ സലാം', ഐശ്വര്യ സംവിധാനം

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ലാല്‍ സലാം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ നടന്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് നിലവില്‍ പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും ഒരു കലാപത്തെയും സൂചിപ്പിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും നിലവില്‍ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ റിലീസ് 2023ലായിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. എ.ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

അതേസമയം രജനികാന്ത് നിലവില്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ ജയിലര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ലാല്‍ സലാമിന് മുന്‍പ് ഐശ്വര്യ തന്റെ ആദ്യ ബോളിവുഡ് ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഓ സാതി ചല്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT