Film News

'പ്രേമത്തിനും ആയുസ്സുണ്ടന്നേ'; നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' ടീസർ എത്തി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. പ്രധാന കഥാപാത്രങ്ങൾക്കിടയിലെ വ്യക്തി ബന്ധവും അതിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമാണ് ടീസറിൽ കാണിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി.

"അച്ഛനുമായി താരതമ്യം ചെയ്യരുത്, തട്ടീം മുട്ടീം പൊയ്ക്കോട്ടെ..."

സംഭവ വിവരണം നാലര സംഘം മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസ്: കൃഷാന്ത് ആര്‍.കെ

മെമ്മറീസിലെ ആ ഷോട്ട് പരീക്ഷണമായിരുന്നു, അതുപോലൊന്ന് മിറാഷിലും ഉണ്ട്: ജീത്തു ജോസഫ്

റിമ കല്ലിങ്കൽ പ്രധാന കഥാപാത്രം; സജിൻ ബാബുവിന്റെ 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിലേക്ക്

വള സിനിമയിലെ ഫൈറ്റ് എടുക്കുമ്പോള്‍ ചവിട്ടിന്റെ ടൈമിങ് തെറ്റി, ധ്യാനിന്റെ കൈ ഒടിഞ്ഞു: ലുക്മാന്‍

SCROLL FOR NEXT