വള സിനിമയിലെ ഫൈറ്റ് എടുക്കുമ്പോള്‍ ചവിട്ടിന്റെ ടൈമിങ് തെറ്റി, ധ്യാനിന്റെ കൈ ഒടിഞ്ഞു: ലുക്മാന്‍

വള സിനിമയിലെ ഫൈറ്റ് എടുക്കുമ്പോള്‍ ചവിട്ടിന്റെ ടൈമിങ് തെറ്റി, ധ്യാനിന്റെ കൈ ഒടിഞ്ഞു: ലുക്മാന്‍
Published on

വള സിനിമയിലെ സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെ തന്റെ ചവിട്ടിന്റെ ടൈമിങ് തെറ്റി ധ്യാൻ ശ്രീനിവാസന്റെ കൈ ഒടിയുകയുണ്ടായി എന്ന് നടൻ ലുക്മാൻ അവറാൻ. ആലപ്പുഴ ജിംഖാന ചെയ്ത് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് വളയിൽ ജോയിൻ ചെയ്യുന്നത്. ചവിട്ട് കൊണ്ട് ധ്യാൻ കൈ കുത്തി വീഴുകയായിരുന്നു. അത് കൃത്യമായി റിസ്റ്റിൽ ഫ്രാക്ച്ചർ ഉണ്ടാക്കിയെന്നും ലുക്മാൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ലുക്മാൻ അവറാന്റെ വാക്കുകൾ

ആലപ്പുഴ ജിംഖാന കഴിഞ്ഞാണ് വളയിലേക്ക് ജോയിൻ ചെയ്യുന്നത്. ഒരു ആക്ഷൻ സീക്വൻസ് ഷൂട്ട് ചെയ്യുന്നതിനിടെ ചവിട്ടിന്റെ ടൈമിങ്ങ് പൂർണമായും തെറ്റിപ്പോവുകയും ധ്യാനിന് യാഥൃശ്ചികമായി അടി ഏൽക്കുകയും ചെയ്തു. ആ ചവിട്ട് കിട്ടി ധ്യാൻ കൈ കുത്തിയത് കറക്ട് റിസ്റ്റിൽ ലോഡ് കൊടുത്ത് കൊണ്ടായിരുന്നു. അങ്ങനെ കൈ ഒടിഞ്ഞു. പിന്നീട് കൈ ഒടിഞ്ഞ് ഇരിക്കുമ്പോൾ ആര് ചോദിച്ചാലും ലുക്മാൻ ചവിട്ടിയതാണ് എന്നായിരുന്നു ധ്യാനിന്റെ മറുപടി.

സിനിമയിൽ ഇതെല്ലാം സ്വാഭാവികമാണ് എന്നായിരുന്നു ധ്യാൻ തന്നോട് പറഞ്ഞത്. ഒരുപാട് തവണ ധ്യാനിനും സംവിധായകൻ മുഹാഷിനും മാറി മാറി മെസേജ് ചെയ്തിരുന്നു. ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. അവസാന ദിവസവും തന്റെ ടൈമിങ് തെറ്റി മറ്റൊരു അപകടവും സംഭവിച്ചു, പക്ഷെ അതിൽ ആർക്കും പ്രശ്നമൊന്നും ഉണ്ടായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in