മെമ്മറീസിലെ ആ ഷോട്ട് പരീക്ഷണമായിരുന്നു, അതുപോലൊന്ന് മിറാഷിലും ഉണ്ട്: ജീത്തു ജോസഫ്

മെമ്മറീസിലെ ആ ഷോട്ട് പരീക്ഷണമായിരുന്നു, അതുപോലൊന്ന് മിറാഷിലും ഉണ്ട്: ജീത്തു ജോസഫ്
Published on

മെമ്മറീസ് എന്ന തന്റെ സിനിമയിൽ താൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരുപാട് ഷോട്ടുകൾ ട്രൈ ചെയ്തിരുന്നുവെന്നും അതുപോലുള്ള ഒരു ഷോട്ട് മിറാഷിലും ഉണ്ടെന്നും സംവിധായകൻ ജീത്തു ജോസഫ്. ചില സിനിമകളിൽ പരീക്ഷണങ്ങളൊക്കെ ചെയ്യാൻ നോക്കും, പക്ഷെ അത് കഥയിൽ നിന്നും മാറി നിൽക്കുന്നത് ആകരുത് എന്ന വാശിയുണ്ട്. വേണ്ടത് വേണ്ടിടത്ത് കൊടുത്ത് പോവുക എന്ന സ്റ്റൈലാണ് താൻ പിന്തുടരുന്നത് എന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജീത്തു ജോസഫിന്റെ വാക്കുകൾ

മെമ്മറീസിന്റെ ഷൂട്ട് സമയത്ത് ഞാൻ സിനിമാറ്റോ​ഗ്രാഫറോട് പറഞ്ഞത്, പൃഥ്വി ചെയ്യുന്ന കഥാപാത്രത്തിന്റെ അവസ്ഥ കാർമേഘം മൂടിക്കിടക്കുന്നത് പോലെയാണ് എന്നാണ്. സിനിമയുടെ ഫസ്റ്റ് ഹാഫിൽ കുറച്ച് ലാ​ഗ് ഉണ്ട്. അത് മനപ്പൂർവ്വം ഇട്ടതാണ്. കാരണം, അയാളുടെ ജീവിതം അങ്ങനെയാണ്. പിന്നെ, അയാൾ മാറുന്നതിനനുസരിച്ച് സിനിമയും പതിയെ പേസിലേക്ക് കയറുന്നുണ്ട്. മെമ്മറീസിലെ ചില ഷോട്ടുകൾ സ്റ്റൈലൈസ് ചെയ്യുന്നതിന്റെ ഭാ​ഗമായി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതാണ്. അതിന് സമാനമായ ഒരു ഷോട്ട് മിറാഷിലും ട്രൈ ചെയ്തിട്ടുണ്ട്. ഇതിനകത്ത് സിനിമ ഡിമാൻഡ് ചെയ്യുന്ന, പർപ്പസ് ഉള്ള ഷോട്ടാണ്. അത് ഫുൾ സി.ജി.ഐ വർക്കിലൂടെയാണ് ചെയ്തിരിക്കുന്നത്. ഒരുപക്ഷെ, ഇന്ന് അത് ചെയ്യാൻ സാധിക്കുമായിരുന്നു എങ്കിൽ, അതിലും മനോഹരമായി പുൾ ഓഫ് ചെയ്യാൻ സാധിച്ചേനേ. ചില സിനിമകളിൽ പരീക്ഷണങ്ങളൊക്കെ ചെയ്യാൻ നോക്കും, പക്ഷെ അത് കഥയിൽ നിന്നും മാറി നിൽക്കുന്നത് ആകരുത് എന്ന വാശിയുണ്ട്. ഒരു സിനിമ കണ്ടുകഴിഞ്ഞ് അതിലെ സിനിമാറ്റോ​ഗ്രഫി കൊള്ളാം എന്നുമാത്രം ഒരു പ്രേക്ഷകൻ പറയുകയാണെങ്കിൽ, അത് അയാളുടെ തോൽവിയാണ് എന്നാണ് ബാലു മഹേന്ദ്ര പറഞ്ഞിട്ടുള്ളത്. അതുപോലെ, വേണ്ടത് വേണ്ടിടത്ത് കൊടുത്ത് പോവുക എന്ന സ്റ്റൈലാണ് ഞാൻ പിന്തുടരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in