Film News

ഉത്സവപ്പറമ്പും ആളും ആരവവും, നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ 'പടവെട്ട്' മേക്കിങ് വീഡിയോ

നിവിൻ പോളിയുടെ പിറന്നാൽ ദിനത്തിൽ 'പടവെട്ട്' മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടവും സങ്കർഷ രം​ഗങ്ങളുടെ പിന്നാമ്പുറക്കാഴ്ച്ചകളുമാണ് വീഡിയോയിൽ. 'തുറമുഖ'ത്തിന് പിന്നാലെ നിവിൻ പോളി മാസ് ലുക്കിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. ലോക്ഡൗണിന് മുമ്പ് അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടില്ല. ആൾക്കൂട്ടം ആവശ്യമുള്ള രംഗങ്ങൾ ഉളളതിനാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷം രണ്ടാം ഘട്ട ചിത്രീകരണങ്ങളിലേയ്ക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

'അരുവി' എന്ന ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് ചിത്രത്തിൽ നായിക. നടൻ സണ്ണി വെയ്ൻ ആണ് നിർമാണം. 'മൊമന്റ്‌റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകത്തിനു ശേഷം സണ്ണി വെയ്നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പടവെട്ട്'. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. ബിബിൻ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കുന്നു. സുഭാഷ് കരുൺ കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയർ മേക്ക്അപ്പും നിർവഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കണ്ട്രോളർ. സ്റ്റിൽസ് ബിജിത്ത് ധർമടം, വിഎഫ്എക്സ് മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, പരസ്യകല ഓൾഡ്മങ്ക്‌സ്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT