Film News

ഓപ്പറേഷന്‍ ജാവ തിയറ്റര്‍ വിജയത്തിന്റെ നാലാം വാരത്തിലേക്ക്, തോല്‍ക്കാന്‍ മനസില്ലാത്തവരെന്ന് സംവിധായകന്‍

നവാഗതനായ തരുണ്‍ മൂര്‍ത്തി മുന്‍നിര താരങ്ങളില്ലാതെ ഒരുക്കിയ ഓപ്പറേഷന്‍ ജാവ തിയറ്ററുകളില്‍ നാലാമത്തെ ആഴ്ചയിലേക്ക്. കൊവിഡ് ചലച്ചിത്ര മേഖലയില്‍ കനത്ത പ്രതിസന്ധി തീര്‍ത്തപ്പോഴും പ്രദര്‍ശന വിജയം നേടിയ ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ. തോല്‍ക്കാന്‍ മനസില്ലാത്തവര്‍ എന്ന കാപ്ഷനോടെയാണ് സംവിധായകന്‍ സക്‌സസ് പോസ്റ്റര്‍ പങ്കുവച്ചത്. വി. സിനിമാസാണ് ഓപ്പറേഷന്‍ ജാവയുടെ നിര്‍മ്മാതാക്കള്‍.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

നിത്യജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ഒരുക്കിയിരിക്കുന്ന സിനിമ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. സുധി.സി.ജെ എഴുതിയ റിവ്യൂ

അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന 'ഓപ്പറേഷന്‍ ജാവ' കോവിഡ്കാല പ്രതിസന്ധിയില്‍ ഉഴറി വീണ മലയാള സിനിമക്കു പുതുജീവനാകുമെന്ന് പ്രതീക്ഷിക്കാം. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണായ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തുന്നില്ല. സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറുന്നു.

പോയ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'അഞ്ചാം പാതിര' ഒരു സീരിയല്‍ കില്ലറിനെയും അയാളുടെ ഭൂതകാലത്തെയുമാണ് പിന്തുടരുന്നതെങ്കില്‍ 'ഓപ്പറേഷന്‍ ജാവ' കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്ന നിസഹായരായ ചില മനുഷ്യരിലേക്കുമാണ് ക്യാമറ തിരിച്ചു പിടിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങിലേക്കു മാത്രം സിനിമയെ പരിമിതപ്പെടുത്തുന്നില്ല എന്നതാണ് 'ഓപ്പറേഷന്‍ ജാവ'യുടെ പ്ലസ്.

operation java movie
ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT