പശ്ചിമേഷ്യാ സംഘര്‍ഷം; പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി അക്ബര്‍ ട്രാവല്‍സ്

പശ്ചിമേഷ്യാ സംഘര്‍ഷം; പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി അക്ബര്‍ ട്രാവല്‍സ്
Published on

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ആശ്വാസവുമായി അക്ബര്‍ ട്രാവല്‍സ്. യുഎഇയില്‍ ഉള്ള മലയാളികള്‍ക്കായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ കമ്പനി ഏര്‍പ്പാടാക്കി. 186 യാത്രക്കാരുമായി കൊച്ചിയിലേക്ക് മുംബൈയിലേക്കും വിമാനങ്ങള്‍ പറന്നു. യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുന്നതില്‍ അക്ബര്‍ ട്രാവല്‍സ് പ്രതിജ്ഞാബദ്ധമെന്ന് അക്ബര്‍ ഗ്രൂപ്പ് സി എം ഡി ഡോ. കെ.വി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയത് വിദേശത്ത് കുടുങ്ങിയ തന്നെപ്പോലുള്ള നിരവധി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായെന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ നടി സ്വാസിക പറഞ്ഞു. അബുദാബിയില്‍ ഒരു ദിവസത്തെ പരിപാടിക്കായി പോയ നടി അവിടെ കുടുങ്ങുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in