പെരുന്നാൾ കളറാക്കാൻ ''റങ്ക് തെളിന്ദവളല്ലേ...''; ഡർബിയിലെ ആദ്യ ഗാനം

പെരുന്നാൾ കളറാക്കാൻ ''റങ്ക് തെളിന്ദവളല്ലേ...''; ഡർബിയിലെ ആദ്യ ഗാനം
Published on

മികവുറ്റ യുവ താരനിരയുമായി പെരുന്നാൾ കഴിഞ്ഞ് മാർച്ച് 27 ന് തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ.." റിലീസായി. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ബി. കെ. ഹരിനാരായണന്റേതാണ്. ഗോപി സുന്ദറും ആതിര ജനകനും ക്രിസ്റ്റ ജ്യോതിയും ചേർന്നാണ് ഗാനത്തിന്റെ ആലാപനം.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.

ഡർബിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്: ഡി.ഒ.പി : അഭിനന്ദൻ രാമനുജം, തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് : ആർ. ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജമാൽ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ : നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജിൽ കെയ്‌സി, കൊറിയോഗ്രാഫി : റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ : കിഷൻ മോഹൻ, സൗണ്ട് മിക്സ് : എം ആർ രാജകൃഷ്ണൻ,സ്റ്റിൽസ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ : സപ്താ റെക്കോർഡ്സ്,

ഡിഐ: സപ്താ വിഷൻ. കളറിസ്റ്റ് : കെ എസ് രാജശേഖരൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in