Film News

'വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമക്ക് സമ്മർദമുണ്ടാക്കി'; റിലീസ് സമയത്ത് ത്രീയെ കുറിച്ച് ആരും സംസാരിച്ചില്ലെന്ന് ഐശ്വര്യ രജിനികാന്ത്

ധനുഷ്, ശ്രുതി ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് 3. ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കിയെന്ന് ഐശ്വര്യ രജിനികാന്ത്. സിനിമയെക്കുറിച്ച് താൻ മനസ്സിൽ കരുതിയിരുന്നത് മറ്റൊന്നായിരുന്നു. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ലെന്നും ഐശ്വര്യ രജിനികാന്ത് പറഞ്ഞു.

ഐശ്വര്യ രജിനികാന്ത് പറഞ്ഞത് :

വൈ ദിസ് കൊലവെറി എന്ന ​ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ​ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കി. സിനിമയെക്കുറിച്ച് ഞാൻ മനസ്സിൽ കരുതിയിരുന്നത് മറ്റൊന്നായിരുന്നു. ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയിൽ വരുമ്പോഴും നിരവധി ഫോൺകോളുകൾ വരാറുണ്ട്. ആ ​ഗാനം സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല. എന്നാൽ അത് ഒരുപാട് ആളുകളുടെ ജീവിതത്തെ സഹായിച്ചെങ്കിൽ, അത് ഒരു നല്ല കാര്യമാണ്.

അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ധനുഷ് ആലപിച്ച ഗാനമാണ് വൈ ദിസ് കൊലവെറി. തുടർന്ന് ഗാനം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ YouTube വീഡിയോയും ഏഷ്യയിലുടനീളം ഇൻ്റർനെറ്റ് പ്രതിഭാസവുമായി മാറുകയായിരുന്നു. ഐശ്വര്യ രജിനികാന്ത് തിരക്കയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 3. ശിവകാർത്തികേയൻ, പ്രഭു, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT