Film News

ഫാന്‍റസി കോമഡിയുമായി അഖിൽ സത്യനൊപ്പം നിവിൻ പോളി, ‘സർവ്വം മായ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്. ‘സർവ്വം മായ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുകയെന്നാണ് ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന സൂചന. ‘The Ghost next Door’ എന്ന തലക്കെട്ടോട് കൂടി പുറത്തിറങ്ങിയ പോസ്റ്റർ ഇതിനകം വൈറലായി കഴിഞ്ഞു. ചിത്രത്തിൽ നിവിൻ-അജു കോമ്പിനേഷന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാകും ചിത്രത്തിലേത് എന്ന് മുമ്പ് അഖിൽ സത്യൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തിയറ്ററിൽ നിന്നുള്ള കോടിക്കണക്കുകളെക്കാൾ പ്രേക്ഷകർ റീവാച്ച് ചെയ്യുന്ന ചിത്രമായാണ് താൻ ഈ ചിത്രത്തെ കാണുന്നത് എന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

അഖിൽ സത്യൻ പറഞ്ഞത്;

എനിക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. നല്ലൊരു സിനിമയാകും ഇതെന്ന പ്രതീക്ഷയുണ്ട്. നിവിൻ - അജു കോമ്പിനേഷന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാകും ഇതെന്ന് പ്രതീക്ഷിക്കുന്നു. അജു എന്ന അഭിനേതാവിന്റെ വളർച്ച ഞാൻ കാണുന്നു എന്നത് കൂടെയുണ്ട്. ഇന്നസെന്റ് അങ്കിളും, ജഗതി അങ്കിളുമൊക്കെ വേക്കന്റ് ആക്കിയിട്ട് പോയ ആ ഗ്യാപ്പ് അജു നികത്തുമെന്നത് തീർച്ചയാണ്. പാച്ചു ചിത്രീകരികരിക്കുമ്പോൾ അഞ്ജന ചെയ്ത കഥാപാത്രം കടലോരത്ത് ഇരുന്ന് സംസാരിക്കുന്നത് ആളുകൾ ഏറ്റെടുക്കും എന്ന് അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയിരുന്നു. ആ ഒരു വൈബ് എനിക്കിവിടെയും കിട്ടി തുടങ്ങിട്ടുണ്ട്. ഗ്രാമാന്തരീക്ഷത്തിൽ പറയുന്ന ഒരു കഥയാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. മലയാള സിനിമയിൽ കുറെ ആയി അങ്ങനെയൊരു കഥ വന്നിട്ട്. അച്ഛന്റെ സിനിമകളെ കളിയാക്കാറുണ്ടെങ്കിലും, അച്ഛൻ തന്നെ അവസാനമായി ഒരു ഗ്രാമത്തിൽ കഥ പറഞ്ഞത് 'മനസ്സിനക്കരെ' ആയിരിക്കും. എന്നാൽ പൂർണ്ണമായും ഗ്രാമവുമല്ല, ചിത്രത്തിന്റെ മറ്റൊരു ഭാഗം നടക്കുന്നത് മുംബൈയിൽ ആണ്. എനിക്കും നിവിനും പ്രേതത്തെ പേടിയാണ്, പക്ഷെ ഇതിലൊരു പ്രേതമുണ്ട്. മ്യൂസിക്കലി ട്രീറ്റ് ചെയ്യുന്ന ഒരു ഫാന്റസി സിനിമ. നിവിന്റെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന, നമ്മൾ ഒക്കെ മിസ് ചെയ്യുന്ന ഒരു ഫേസ് ആണ് ഈ ചിത്രത്തിൽ ഉള്ളത്.

ഫാന്‍റസി കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നെറ്റിയിൽ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നിവിൻ പോളിയെ കൂടാതെ അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, അൽത്താഫ് സലീം, മധു വാര്യർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹണവും അഖിൽ സത്യൻ തന്നെയാണ്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT