കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ
Published on

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും ഒന്നിക്കുന്ന ചിത്രം എന്നതിനാൽ തന്നെ 'എക്കോ'യ്ക്ക് മേൽ വലിയ പ്രതീക്ഷയുണ്ട്. സിനിമയുടെ ഇതുവരെയുള്ള എല്ലാ അപ്ഡേറ്റുകളും ആ പ്രതീക്ഷയോട് നീതി പുലർത്തുന്നവയുമാണ്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു വമ്പൻ താരനിര ഭാഗമാകുന്ന സിനിമ ആലോചിച്ചില്ല എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാനും ബാഹുലും എപ്പോഴും ചിന്തിക്കുന്നത് എത്രയും പെട്ടെന്ന് ഒരു സിനിമ ചെയ്യുക എന്നതാണ്. ഒരുപാട് കഥാപാത്രങ്ങളോ ലൊക്കേഷനുകളോ ഇല്ലാതെ വളരെ പെട്ടെന്ന് ഒരു ചെറിയ സിനിമ ചെയ്യുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിഅവധി താരങ്ങൾ വിളിച്ചിരുന്നു. എന്നാൽ നല്ലൊരു കണ്ടന്റ് ചെയ്യുക, അതിന് യോജിക്കുന്ന അഭിനേതാക്കളെ സെലക്ട് ചെയ്യുക എന്നതാണ് ഞങ്ങൾ കൊടുക്കുന്ന പ്രയോറിറ്റി,' എന്ന് ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.

'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. സന്ദീപ് പ്രദീപൻ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.

കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in