Film News

'ഗ്രാമത്തിലെ ചിലര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല', താനും ജാതിവിവേചനത്തിന്റെ ഇരയെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ഉത്തര്‍പ്രദേശിലെ തന്റെ ഗ്രാമത്തിലെ പലരും ഇപ്പോഴും തന്നെ അംഗീകരിച്ചിട്ടില്ലെന്നും, സിനിമയിലെ പ്രശസ്തിയൊന്നും അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹത്രാസ് സംഭവത്തെ വളരെ നിര്‍ഭാഗ്യകരമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

'എന്റെ മുത്തശ്ശി താഴ്ന്ന ജാതിയില്‍പെട്ട ആളായിരുന്നു. അതുകാരണം അവര്‍ ഇപ്പോഴും ഞങ്ങളെ അംഗീകരിച്ചിട്ടില്ല', നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. 'തെറ്റ് തെറ്റ് തന്നെയാണ്. നമ്മുടെ സമൂഹം ഹത്രാസില്‍ സംഭവിച്ചതിനെതിരെ സംസാരിക്കുന്നുണ്ട്. സംസാരിക്കുക എന്നത് വളരെ പ്രധാനമാണ്.

ഞാന്‍ പ്രശസ്തനാണെന്നതൊന്നും അവരെ ബാധിക്കില്ല. ജാതി വിവേചനം അവരുടെ ഉള്ളില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അത് അവരുടെ സിരകളിലുണ്ട്. അഭിമാനമായാണ് അവരതിനെ കണക്കാക്കുന്നത്. ഇന്നും ഈ വിവേചനം അവിടെ നിലനില്‍ക്കുന്നുണ്ട്', നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത സീരിയസ് മാന്‍ ആണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേതായി അവസാനം പുറത്തു വന്ന ചിത്രം. മകന് വേണ്ടി കളവ് പറയുന്ന ഒരു ദളിത് കഥാപാത്രത്തിന്റെ വേഷത്തിലാണ് നടന്‍ എത്തിയത്.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT