Film News

മൊയ്‌തീൻ ഭായ്‌യായി രജിനികാന്ത്; ഐശ്വര്യ രജിനികാന്ത് ചിത്രം 'ലാൽ സലാം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലെ രജിനികാന്ത് കഥാപാത്രം 'മൊയ്തീൻ ഭായു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു വിശാലും വിക്രാന്തും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാനാണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം.

രജിനികാന്തിന്റെയായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം സിരുത്തൈ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ' ആണ്. നെൽസണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ജയിലർ' ആണ് രജിനികാന്ത് നിലവിൽ അഭിനയിക്കുന്ന ചിത്രം.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT