Film News

മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിച്ച്, മംമ്തയുടെ സിനിമാ നിര്‍മ്മാണ കമ്പനി

സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുള്ള താരങ്ങളുടെ നിരയിലേക്ക് മംമ്താ മോഹന്‍ദാസും. മമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മംമ്ത. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സവിശേഷതായി മമ്ത മോഹന്‍ദാസ് പറയുന്നു. ഇനിയുമൊരുപാട് കാമ്പുള്ള കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അഭിപ്രായപ്പെട്ടു.

മംമ്തയുടെ ആദ്യ നിര്‍മാണ സംരംഭത്തില്‍ മൂന്ന് ദേശിയ പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കും. സിനിമ ഉടന്‍ പ്രഖ്യാപിക്കും.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT