Film News

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കേരളാ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. നാല് സ്ക്രീനുകളാണ് പുതിയ തിയറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയാണ് കാക്കനാട്ടെ തിയറ്ററിനെ വേറിട്ടുനിർത്തുന്നത്.

ഉദ്ഘാടന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലുമായി 8,000-ത്തിലധികം സീറ്റുകളാണുള്ളത്.

“പ്രേക്ഷകർക്ക് മികച്ച സംവിധാനങ്ങളോടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസിന്റെ ലക്ഷ്യം. ശബ്ദമായാലും ദൃശ്യമായാലും പ്രേക്ഷകർ ആഗ്രഹിക്കുന്ന പെർഫെക്ഷൻ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മികച്ച ഫുഡ് കോർട്ട്, പാർക്കിങ് സൗകര്യം, വൃത്തിയുള്ള വാഷ്‌റൂമുകൾ തുടങ്ങി സമഗ്രമായ സൗകര്യങ്ങൾ ഒരുക്കുമ്പോഴാണ് തിയറ്ററുകൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്,” മാജിക് ഫ്രെയിംസ് സാരഥി ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പുതിയ തിയറ്ററിന്റെ ഉദ്ഘാടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് കാക്കനാട്ടെ തിയറ്റർ പരിസരത്ത് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം സ്ക്രീൻ ഒന്നിൽ താരങ്ങൾക്കും സിനിമാ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി പ്രത്യേക പ്രദർശനവും നടന്നു. സാധാരണ 2D ട്രെയിലറുകളെ 3D ട്രെയിലറുകളാക്കി അവതരിപ്പിച്ച പ്രത്യേക പ്രദർശനം വേറിട്ട ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.

ഓണച്ചിത്രമായ ‘ഖലീഫ’യുടെ പ്രദർശനത്തോടെ ഓഗസ്റ്റ് 20 മുതൽ കാക്കനാട് മാജിക് ഫ്രെയിംസിലെ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീനിൽ സിനിമ ആസ്വദിക്കാം. District App വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

SCROLL FOR NEXT